ബൈഡന് ആശംസയുമായി മോദി

ന്യൂഡൽഹി: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ഫേസ്ബുക്കിൽ കുറിച്ചു.


'തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ ജോ ബൈഡൻ. വൈസ് പ്രസിഡന്റ് എന്ന നിലയിൽ, ഇന്തോ-യു എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുളള നിങ്ങളുടെ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യു എസ് ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' -എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയ മോദിക്ക് യു എസിലെ ഭരണമാറ്റം നിർണായകമാണ്. ട്രംപ് തന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതേസമയം, കാശ്‌മീർ വിഷയത്തിലും സി എ എ വിഷയത്തിലും കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്കെതിരെ രംഗത്തെത്തിയയാളാണ് ബൈഡൻ.


#360malayalam #360malayalamlive #latestnews

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെ...    Read More on: http://360malayalam.com/single-post.php?nid=2292
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെ...    Read More on: http://360malayalam.com/single-post.php?nid=2292
ബൈഡന് ആശംസയുമായി മോദി യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്