അവസാന ഘട്ട ചര്‍ച്ചയും പരാജയം : എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ.

അവസാന ഘട്ട ചര്‍ച്ചയും പരാജയം :  എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ.

യൂഡിഎഫുമായി പ്രാദേശിക ധാരണ ചര്‍ച്ചകള്‍ തുടങ്ങി

ചര്‍ച്ച തുടങ്ങും മുന്‍പേ യുഡിഎഫില്‍ പൊട്ടിത്തെറികള്‍...


പൊന്നാനി നിയോജക മണ്ഡലത്തിൽ സി.പി.എം - സി പി ഐ അനുരഞ്ജന ചർച്ചകൾ വീണ്ടും  പരാജയപ്പെട്ടു ഇരുപാർട്ടികളും തനിച്ച് മത്സരിക്കുമെന്ന നിലപാടിലാണ് മുന്നോട്ട് പോകുന്നത്. പൊന്നാനി മുൻസിപ്പാലിറ്റിയുടേയും വെളിയങ്കോട് പഞ്ചായത്തിന്റെയും കാര്യത്തിലാണ് സി പി എം കടുംപിടുത്ത നിലപാട് സ്വീകരിച്ചത്.

ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന സീറ്റുകൾ സി.പി.ഐയുടെ ശക്തിക്കനുസരിച്ച് ഇരട്ടിയോളം വരുമെന്നാണ് സിപിഎം നിലപാട് അതുകൊണ്ട് തന്നെ പകുതി സീറ്റേ നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിന്നതാണ് സി പി ഐയെ ചൊടിപ്പിച്ചത് മാറഞ്ചേരിയുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ നിലനിർത്താമെന്നും മറ്റ് രണ്ട് സ്ഥലങ്ങളിലും സീറ്റ് കുറക്കുമെന്ന തീരുമാനം സി പി ഐ അംഗീകരിച്ചില്ല. മാറഞ്ചേരിയിൽ മാത്രമായി പാർട്ടിയില്ലന്നും അങ്ങിനെയെങ്കിൽ മണ്ഡലത്തിൽ മൊത്തമായും തനിച്ച് മത്സരിക്കുമെന്നും തീരുമാനിക്കുകയായിരുന്നു.

വർഗ്ഗീയ കക്ഷികൾ ഒഴികെ മതേതര മുന്നണികളുമായി ചേർന്ന് ധാരണയിൽ പോകാമെന്നാണ് സിപിഐയുടെ കണക്ക് കൂട്ടൽ. കോൺഗ്രസ്സുമായി അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ്സിനുള്ളിൽ ഇതിനെതിരെ ചില അപസ്വരങ്ങളും ഉയർന്ന് വരുന്നുണ്ട്.


ലീഗ് കോണ്‍ഗ്രസ്സ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐയുമായി പ്രാദേശിക നീക്ക്പോക്കിന് ധാരണ ഉണ്ടാക്കിയാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരും ലീഗ്കാരും ഈ നീക്ക് പോക്കിനെതിരെ തിരിയാനുള്ള സാധ്യത നിലവില്‍ തള്ളികളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയെ അത് ബാധിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ 



പൊളിറ്റിക്കല്‍ ഡെസ്ക്ക് 360

#വോട്ട്_മാമാങ്കം #പടയൊരുക്കം 

#360malayalam #360malayalamlive #latestnews

അവസാന ഘട്ട ചര്‍ച്ചയും പരാജയം : എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ.. യൂഡിഎഫുമായി പ്രാദേശിക ധാരണ ചര്‍ച്ചകള്‍ തുടങ്ങി. ചര്...    Read More on: http://360malayalam.com/single-post.php?nid=2284
അവസാന ഘട്ട ചര്‍ച്ചയും പരാജയം : എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ.. യൂഡിഎഫുമായി പ്രാദേശിക ധാരണ ചര്‍ച്ചകള്‍ തുടങ്ങി. ചര്...    Read More on: http://360malayalam.com/single-post.php?nid=2284
അവസാന ഘട്ട ചര്‍ച്ചയും പരാജയം : എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ. അവസാന ഘട്ട ചര്‍ച്ചയും പരാജയം : എല്‍ഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കന്‍ സിപിഐ.. യൂഡിഎഫുമായി പ്രാദേശിക ധാരണ ചര്‍ച്ചകള്‍ തുടങ്ങി. ചര്‍ച്ച തുടങ്ങും മുന്‍പേ യുഡിഎഫില്‍ പൊട്ടിത്തെറികള്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്