മാറഞ്ചേരിയിൽ മാറുമോ മുന്നണി സമവാക്യങ്ങൾ ?

സീറ്റു തർക്കത്തിൽ കുടുങ്ങി ഇരു മുന്നണികളും

വേണ്ടി വന്നാൽ ഒറ്റക്കൊ മുന്നണികൾ മാറിയൊ മത്സരിക്കാനൊരുങ്ങി ഘടക കക്ഷികൾ

ലീഗ് ജില്ലാ തല യോഗത്തിൽ മാറഞ്ചേരിയിലെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് .

 കഴിഞ്ഞ തവണ ധാരണയിലെത്തിയ കരാർ പാലിക്കണമെന്നും വാർഡ് പതിനഞ്ചിന് പകരം വാർഡ് പതിനെട്ടും  ഏഴിന് പകരം വാർഡ് അഞ്ചൊ ഒൻപതൊ  കിട്ടണമെന്നുമാണ് ലീഗിന്റെ ആവശ്യം. പതിനെട്ടിലും അഞ്ചിലും ഇതിനോടകം കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ അനൗദ്യോഗികമായി പ്രഖ്യാപിച്ച് പ്രചരണങ്ങളും ആരംഭിച്ചു കഴിഞ്ഞു. നേതാക്കൾ ഇടപെട്ട്  പ്രവർത്തകരേയും സ്ഥാനാത്ഥികളേയും കാര്യങ്ങൾ ബോധിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടങ്കിലും പ്രവർത്തകർ അംഗീകരിക്കാൻ സാധ്യത കുറവാണ്.

തിങ്കളാഴ്ച അർദ്ധരാത്രിക്ക് മുന്നെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലങ്കിൽ മുന്നണിയിൽ പൊട്ടിത്തെറി ഉറപ്പാണ്.

മാറഞ്ചേരിയിലെ ഇടതുപക്ഷവും സീറ്റ് വിഭജനമെന്ന കീറാമുട്ടിയിലാണെന്ന് കഴിഞ്ഞ ദിവസം 360 മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരേയും പല വിധ ശ്രമങ്ങൾ നടത്തിയിട്ടും തീരുമാനത്തിലെത്താൻ ഇരു പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല. സി പി ഐ യെ ഒതുക്കുകയെന്ന ചിലരുടെ താൽപ്പര്യങ്ങളാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത് എന്നും അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ. ഒരാഴ്ചക്കുള്ളിൽ തീരുമാനങ്ങളില്ലങ്കിൽ ഒറ്റക്കൊ നീക്ക്പോക്കുകളൊ പൊന്നാനി മണ്ഡലത്തിൽ കാണാൻ കഴിയും..

തമ്മിൽ ച്ചേരാത്തവരുടെ ചേരികൾ പ്രതീക്ഷിക്കാമൊ പൊന്നാനിയിൽ ? കത്തിരുന്ന് കാണാം


പൊളിറ്റിക്കല്‍ ഡെസ്ക്ക് 360

#വോട്ട്_മാമാങ്കം #പടയൊരുക്കം

#360malayalam #360malayalamlive #latestnews

വേണ്ടിവന്നാല്‍ ഒറ്റക്കോ മുന്നണികള്‍ മാറിയോ മത്സരിക്കാനൊരുങ്ങി യൂഡീഎഫ് ലേയും എല്‍ഡിഎഫിലേയും പ്രബല ഘടക കക്ഷികള്‍ തമ്മിൽ ച്ചേരാ...    Read More on: http://360malayalam.com/single-post.php?nid=2268
വേണ്ടിവന്നാല്‍ ഒറ്റക്കോ മുന്നണികള്‍ മാറിയോ മത്സരിക്കാനൊരുങ്ങി യൂഡീഎഫ് ലേയും എല്‍ഡിഎഫിലേയും പ്രബല ഘടക കക്ഷികള്‍ തമ്മിൽ ച്ചേരാ...    Read More on: http://360malayalam.com/single-post.php?nid=2268
മാറഞ്ചേരിയിൽ മാറുമോ മുന്നണി സമവാക്യങ്ങൾ ? വേണ്ടിവന്നാല്‍ ഒറ്റക്കോ മുന്നണികള്‍ മാറിയോ മത്സരിക്കാനൊരുങ്ങി യൂഡീഎഫ് ലേയും എല്‍ഡിഎഫിലേയും പ്രബല ഘടക കക്ഷികള്‍ തമ്മിൽ ച്ചേരാത്തവരുടെ ചേരികൾ പ്രതീക്ഷിക്കാമോ പൊന്നാനിയിൽ ? പ്രതീക്ഷിക്കേണ്ടിവരും എന്നതാണ് ഇത്‌വരെ ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് വൈകുന്നേരത്തോടെ എല്‍ഡിഎഫ്...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്