അങ്കണവാടികളിലേക്കു കാലാവധി കഴിഞ്ഞ പോഷകാഹാരം. സമരവുമായി യൂത്ത് കോൺഗ്രസ്‌

മാറഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് കീഴിലെ  തൂക്കക്കുറവ് ഉള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് വിതരണം ചെയ്ത പോഷകാഹാരമായ തേനമൃത് എന്ന പോഷകാഹാരം കാലാവധി കഴിഞ്ഞതാണെന്നു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കണ്ടെത്തി. പല വീടുകളിൽ നിന്നും കണ്ടെടുത്ത പാക്കറ്റുകളിൽ കാലാവധി തെളിയിക്കുന്ന ഭാഗം മായ്ച്ചു കളഞ്ഞതാണെന്നു കണ്ടു.കുട്ടികളെ മനഃപൂർവം അപായപ്പെടുത്താനും തട്ടിപ്പ് നടത്തുന്നതിനും വേണ്ടിയാണ് ഇത് ചെയ്തതെന്നും അതിനാൽ ഇത് വിതരണം ചെയ്തവർക്കെതിരെയും വേണ്ട വിധം പരിശോധന നടത്താതെ വിതരണം ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ICDS  ഓഫീസർക്കും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലും ഭക്ഷ്യ സുരക്ഷ വകുപ്പിനും കൈമാറിയിട്ടുണ്ട്. നടപടി  ഇല്ലാത്ത  പക്ഷം സമരവുമായി മുന്നോട്ട് വരുമെന്ന്  യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ശിബിൽ ആസാദും KSU മാറഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ഷാബിൽ റസാഖും അറിയിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് കീഴിലെ തൂക്കക്കുറവ് ഉള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് വിതരണം ചെയ്ത പോഷകാഹാരമായ ...    Read More on: http://360malayalam.com/single-post.php?nid=2254
മാറഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് കീഴിലെ തൂക്കക്കുറവ് ഉള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് വിതരണം ചെയ്ത പോഷകാഹാരമായ ...    Read More on: http://360malayalam.com/single-post.php?nid=2254
അങ്കണവാടികളിലേക്കു കാലാവധി കഴിഞ്ഞ പോഷകാഹാരം. സമരവുമായി യൂത്ത് കോൺഗ്രസ്‌ മാറഞ്ചേരി പഞ്ചായത്തിലെ അങ്കണവാടികൾക്ക് കീഴിലെ തൂക്കക്കുറവ് ഉള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് വിതരണം ചെയ്ത പോഷകാഹാരമായ തേനമൃത് എന്ന പോഷകാഹാരം കാലാവധി കഴിഞ്ഞതാണെന്നു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കണ്ടെത്തി. പല വീടുകളിൽ നിന്നും കണ്ടെടുത്ത പാക്കറ്റുകളിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്