പൊന്നാനിയില്‍ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

പൊന്നാനി നഗരസഭാ പരിധിയിലെ ഭിന്നശേഷി  കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും ഒരുക്കി പൊന്നാനിയിൽ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍  പ്രവര്‍ത്തനമാരംഭിച്ചു. ശൈശവ കാലം മുതല്‍ ഇത്തരം കുട്ടികളെ കണ്ടെത്തി തെറാപ്പികളിലൂടെ മാറ്റിയെടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് നഗരസഭ അനുയാത്ര പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ വിപുലീകരണമായാണ്  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.ഡി.എം.ആര്‍.പിയുടെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൊന്നാനിയുടെയും സഹകരണത്തോടെ   സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.ഡി.എം.ആര്‍.പിയുടെ മേല്‍നോട്ടത്തിലായിരിക്കും  സെന്റര്‍ പ്രവര്‍ത്തിക്കുക.

ഒരു  മള്‍ട്ടിഡിസിപ്ലിനറി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആയിട്ടാണ്  പ്രവര്‍ത്തിക്കുക.ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കല്‍ കൗണ്‍സലിങ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.   വിദഗ്ദരായവരുടെ സഹായവും സെന്ററില്‍ ലഭ്യമാകും.  കുട്ടികള്‍ക്ക് സ്വന്തമായി ജീവിക്കാനും ചെറിയ തൊഴിലെടുക്കാനുള്ള പരിശീലിനവും സെന്റര്‍  വഴി നല്‍കും.


സെന്ററിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍ അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എ.കെ. ജബ്ബാര്‍, ഇക്ബാല്‍ മഞ്ചേരി, നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ്, ഡോ.ഷാജ്കുമാര്‍, ഡോ. സന്ദീപ്, ഡോ. കെ.എസ്ഷമീര്‍, ജസീല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിനീത , പി.ടി സജീര്‍ എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭാ പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും ഒരുക്കി പൊന്നാനിയിൽ കമ്യൂണിറ്റി ഡിസബ...    Read More on: http://360malayalam.com/single-post.php?nid=2242
പൊന്നാനി നഗരസഭാ പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും ഒരുക്കി പൊന്നാനിയിൽ കമ്യൂണിറ്റി ഡിസബ...    Read More on: http://360malayalam.com/single-post.php?nid=2242
പൊന്നാനിയില്‍ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു പൊന്നാനി നഗരസഭാ പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും ഒരുക്കി പൊന്നാനിയിൽ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ശൈശവ കാലം മുതല്‍ ഇത്തരം കുട്ടികളെ കണ്ടെത്തി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്