പൊന്നാനി ഹാര്‍ബറിന്‍റെ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

പൊന്നാനി ഹാര്‍ബറില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം ബഹു. സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് സമ്മേളനത്തില്‍ ബഹു. ഫിഷറീസ് വകുപ്പുമന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. ജില്ലയിലെതന്നെ പ്രധാന തുറമുഖമായി വളര്‍ന്ന പൊന്നാനിയില്‍ പുതിയ വാര്‍ഫ് വരുന്നതോടെ കൂടുതല്‍ ബോട്ടുകള്‍ അടുപ്പിക്കാനും, മത്സ്യം ഇറക്കിക്കഴിഞ്ഞ് നങ്കൂരമിടാനും സൗകര്യങ്ങളാവും.


മറ്റു ഹാര്‍ബറുകളിലില്ലാത്ത സ്റ്റോറേജ് മുറികളും പൊന്നാനിയുടെ പ്രത്യേകതയാണ്. 3.2 കോടി രൂപ ചെലവില്‍ 78 ആധുനിക സ്റ്റോറേജ് മുറികള്‍ ഇവിടെ ലഭ്യമാണ്. പൊന്നാനിയില്‍ മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി 12.9 കോടി രൂപ ചെലവില്‍ 128 ആധുനിക ഫ്ളാറ്റുകളുടെ പ്രവര്‍ത്തി നടക്കുകയാണ്. ഇതിനു പുറമേ ഒരേക്കര്‍ ഭൂമിയില്‍ 150 ഫളാറ്റുകള്‍കൂടി അനുവദിക്കണമെന്ന ബഹു. സ്പീക്കറുടെ അഭ്യര്‍ത്ഥന മന്ത്രി സ്വീകരിക്കുകയും, അഞ്ചു നിലകളിലായി ലിഫ്റ്റ് സൗകര്യത്തോടെ അവ നിര്‍മ്മിക്കുമെന്നും ബഹു. മന്ത്രി പ്രഖ്യാപിച്ചു.


ഡിസംബറോടുകൂടി അതിന്‍റെ പ്രവര്‍ത്തികള്‍ തുടങ്ങാനാവുമെന്നും അറിയിച്ചു. 49 ലക്ഷം രൂപയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെളിയങ്കോട് അമ്മു മുസ്ല്യാര്‍ റോഡിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. കൂടാതെ, വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ചക്കരമാക്കല്‍ റോഡ് 21 ലക്ഷം രൂപ, വലക്കയം-ചങ്ങാടം റോഡ് 12 ലക്ഷം രൂപ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ചു.


പ്രവൃത്തി നടക്കുന്ന കര്‍മ്മ പുഴയോരപാത, നിര്‍ദ്ദിഷ്ട പടിഞ്ഞാറെക്കര ഹാങ്ങിംഗ് ബ്രിഡ്ജ് എന്നിവ ഹാര്‍ബറിനെ ബന്ധിപ്പിച്ചാണ് കടന്നുപോകുക. ഇത് ഹാര്‍ബറിലെ മത്സ്യവ്യാപാരത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും ബഹു. സ്പീക്കര്‍ അറിയിച്ചു.


സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശ്രീ. സി.പി. മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പ്രസിഡന്‍റ് ശ്രീ. പി.എം. ആറ്റുണ്ണി തങ്ങള്‍, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുഹറ ബാബു, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പല്‍ അംഗങ്ങള്‍, ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രതിനിധി ശ്രീ. കെ.എ. റഹീം, ഹാര്‍ബര്‍ ചീഫ് എഞ്ചിനീയര്‍ ശ്രീ. ബി.ടി.വി. കൃഷ്ണന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീ. കുഞ്ഞിമമ്മു പറവത്ത്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ശ്രീ. രാജീവ് എന്നിവര്‍ സംബന്ധിച്ചു.

 





റിപ്പോര്‍ട്ട്: ടി. ജമാലുദ്ദീന്‍

#360malayalam #360malayalamlive #latestnews

പൊന്നാനി ഹാര്‍ബറില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം ബഹു. സ്പീക്കറുടെ...    Read More on: http://360malayalam.com/single-post.php?nid=2232
പൊന്നാനി ഹാര്‍ബറില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം ബഹു. സ്പീക്കറുടെ...    Read More on: http://360malayalam.com/single-post.php?nid=2232
പൊന്നാനി ഹാര്‍ബറിന്‍റെ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു പൊന്നാനി ഹാര്‍ബറില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഫിന്‍റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം ബഹു. സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്