പൊന്നാനി ഊരത്തറ പട്ടികജാതി കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

പൊന്നാനി ഈശ്വരമംഗലം ഊരത്തറ പട്ടികജാതി കോളനി കുടിവെള്ള പദ്ധതി

യാഥാർത്ഥ്യമായി.കുടിവെളള  പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ്  പട്ടികജാതി വകുപ്പിന്റെ 2018-19 വര്‍ഷത്തെ എസ്.സി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പൊന്നാനി നഗരസഭ പദ്ധതി നടപ്പിലാക്കിയത്.3,40,000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ 15 കുടുംബങ്ങള്‍ക്ക്  വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം എത്തും. പൊതുകിണര്‍ പുനരുദ്ധീകരിച്ച് പമ്പ് ചെയത് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചാണ് ജല വിതരണം. 

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.രാമകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍ ഫിലിപ് മാത്യു, കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് നസീമ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

യാഥാർത്ഥ്യമായി.കുടിവെളള പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പട്ടികജാതി കോളനികളിലെ അടിസ്ഥാന ...    Read More on: http://360malayalam.com/single-post.php?nid=2221
യാഥാർത്ഥ്യമായി.കുടിവെളള പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പട്ടികജാതി കോളനികളിലെ അടിസ്ഥാന ...    Read More on: http://360malayalam.com/single-post.php?nid=2221
പൊന്നാനി ഊരത്തറ പട്ടികജാതി കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി യാഥാർത്ഥ്യമായി.കുടിവെളള പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്