കോവിഡ് രോഗികൾ കുറഞ്ഞു; പൊന്നാനിയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി

പൊന്നാനി: പൊന്നാനിയിൽ ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.ഇതോടെ നേരത്തെ കോ വിഡ് വ്യാപനത്തെത്തുടർന്ന് പൊന്നാനി നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ പൂർണ്ണമായും ഒഴിവാക്കി.


ഏഴ് വാർഡുകൾ മാത്രം മൈക്രോ കണ്ടൈൻമെൻ്റ് സോൺ ആയി ചുരുക്കി. പൊന്നാനി നഗരസഭയിലെ രോഗികളുടെ എണ്ണം വിലയിരുത്തിക്കൊണ്ടാണ് നിലവിൽ കണ്ടൈൻമെൻറ് സോൺ ആയിരുന്ന വാർഡുകളെ ഒഴിവാക്കിയത്.36,37, 24, 23, 14, 11,8 എന്നീ വാർഡുകൾ മൈക്രോ കണ്ടൈൻമെൻ്റ് സോൺ ആയി


കോ വിസ് പ്രാദേശിക സമിതി യോഗമാണ് തീരുമാനമെടുത്തത്. രോഗികളുള്ള വീടുകളുടെ ചുറ്റളവിൽ മാത്രമായിരിക്കുംഈ വാർഡുകളിലെ നിയന്ത്രണം.നഗരത്തിൽ പൊതുവായി കടകൾ അടക്കുന്നതിൻ്റെ സമയം 7 മണിയിൽ നിന്ന് 8 മണി വരെയാക്കി.


രോഗികളുടെ എണ്ണത്തിനനുസരിച്ച് മാത്രമെ കണ്ടെയ്ൻമെൻറ് സോണിൽ മാറ്റങ്ങൾ വരുത്തുകയുള്ളൂ.എന്നാൽ കോവിഡിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പൊതുവായ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാവില്ല.


പൊന്നാനിയിലെ കോവിഡ് പരിശോധന കേന്ദ്രമായ ടി.ബി. ആശുപത്രിയിലെ പരിശോധന കേന്ദ്രത്തിൽ ഇന്നലെ നടത്തിയ 26 ആൻറി ജെൻ പരിശോധനയിൽ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവായത്.ആർ.ടി.പി.സി.ആർ ഫലത്തിലും, വലിയ കുറവാണുള്ളത്. പരിശോധനക്കായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്





റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.ഇതോടെ നേരത്തെ കോ വിഡ് വ്യാപനത്തെത്തുടർന്ന് പൊന്നാനി നഗരസഭ പരിധിയിൽ......    Read More on: http://360malayalam.com/single-post.php?nid=2207
പൊന്നാനിയിൽ ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.ഇതോടെ നേരത്തെ കോ വിഡ് വ്യാപനത്തെത്തുടർന്ന് പൊന്നാനി നഗരസഭ പരിധിയിൽ......    Read More on: http://360malayalam.com/single-post.php?nid=2207
കോവിഡ് രോഗികൾ കുറഞ്ഞു; പൊന്നാനിയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി പൊന്നാനിയിൽ ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.ഇതോടെ നേരത്തെ കോ വിഡ് വ്യാപനത്തെത്തുടർന്ന് പൊന്നാനി നഗരസഭ പരിധിയിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്