കഞ്ചാവ് മാഫിയ ആക്രമണം; സി.പി.എം പ്രവർത്തകരായ സഹോദരന്മാർക്ക്​ ഗുരുതര പരിക്ക്​

പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കൻ കബീർ (30), സഹോദരൻ ഉമ്മർ (32) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.


കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കബീറി​ൻറ നില ഗുരുതരമാണ്.


തിങ്കളാഴ്ച വൈകീട്ട് അ​ഞ്ചാടെ പാലപ്പെട്ടി ബീച്ചിലാണ്​ സംഭവം. പെരുമ്പടപ്പ് പഞ്ചായത്തി​ൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഫൈബർ വള്ളം വാങ്ങാനാണ് കബീറും ഉമ്മറും ബീച്ചിലെത്തിയത്.


ഇതറി​ഞ്ഞത്തിയ കഞ്ചാവ് മാഫിയ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 





റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി......    Read More on: http://360malayalam.com/single-post.php?nid=2201
പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി......    Read More on: http://360malayalam.com/single-post.php?nid=2201
കഞ്ചാവ് മാഫിയ ആക്രമണം; സി.പി.എം പ്രവർത്തകരായ സഹോദരന്മാർക്ക്​ ഗുരുതര പരിക്ക്​ പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്