ഒതുക്കാന്‍ ശ്രമമെന്ന് സിപിഐ; ഒതുങ്ങിയേ പറ്റൂ എന്ന് സിപിഎം: എല്‍ഡിഎഫില്‍ ചെങ്കൊടി 'വിപ്ലവം'

ഒതുക്കാന്‍ ശ്രമമെന്ന് സിപിഐ:

ഒതുങ്ങിയേ പറ്റൂ എന്ന് സിപിഎം

സമവായ ചര്‍ച്ചകള്‍ വീണ്ടും പരാജയം

എങ്ങുമെത്താതെ എല്‍ഡിഎഫ് സീറ്റ് വിഭജനം

എല്‍ഡിഎഫില്‍ ചെങ്കൊടി 'വിപ്ലവം' 


 പൊന്നാനി മുൻസിപ്പാലിറ്റിയിലേയും മാറഞ്ചേരി , വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളിലേയും   സീറ്റ് വിഭജനം  പ്രതിസന്ധിയിൽ ആയതൊടെ  സി.പി.ഐ യും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തി മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്നതായി സൂചനകൾ.

കഴിഞ്ഞ ദിവസം സി.പി .ഐ യുമായി  ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ  സി.പി.എം.  ആലോചനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിലെ 18വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നിടംവരെ കാര്യങ്ങള്‍ എത്തി. 

അതിനിടെ ജില്ലാ നേതൃത്വങ്ങള്‍ വരെ ഇടപെട്ടാണ് ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടന്നത്.

എന്നാൽ ഞായറാഴ്ച്ച നടന്ന  ചർച്ചകളിലും 

സീറ്റ് വിഭജനത്തിൽ സമവായത്തിൽ എത്താൻ കഴിയാത്തതൊടെയാണ് സി.പി.എം-സി.പി.ഐ    പ്രത്യേകമായി നീങ്ങാൻ തയ്യാറെടുക്കുന്നത്. 

കഴിഞ്ഞ തവണ വെളിയംങ്കോട് സി പി ഐ മത്സരിച്ച 8 സീറ്റുകളിൽ പകുതി സീറ്റുകളേ നൽക്കാൻ കഴിയുകയുള്ളൂ എന്ന  പിടിവാശിയിലാണ് സി.പി.എം.

സി.പി.ഐയുടെ ശക്തി പൊന്നാനി മണ്ഡലത്തിൽ ക്ഷയിച്ചുവെന്നാണ് കാരണമായി സി.പി.എം പറയുന്നത്.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും നൂറ്കണക്കിന് കുടുംബങ്ങള്‍ സിപിഐല്‍ എത്തിയിട്ടുണ്ടെന്നാണ് സിപിഐ വാദിക്കുന്നത്.

പൊന്നാനി മുനിസിപ്പാലിറ്റിയിലും സമാന പ്രശ്നമാണ് സി.പി.ഐ നേരിടുന്നത് സി.പി.ഐ വിമത വിഭാഗം ഒന്നടങ്കം സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ സാന്നിധ്യത്തിൽ  സിപിഎമ്മിൽ ചേർന്നിരുന്നു ഇപ്പോൾ സി പി ഐക്ക് പകുതി ശക്തിയെ ഉള്ളൂവെന്നും  2015ൽ മത്സരിച്ചതിലും കുറവ്  സീറ്റ് നൽകിയാൽ മതിയെന്നുമാണ് ഇവിടേയും സി.പി.എം നിലപാട്.

52സീറ്റുകളുള്ള മുൻസിപ്പാലിറ്റിയിൽ 8 സീറ്റിലാണ് സിപിഐ കഴിഞ്ഞ തവണ മത്സരിച്ചത്.

അതേസമയം മാറഞ്ചേരിയിൽ പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളേ നിലവിലുള്ളൂ എങ്കിലും സി.പി.ഐ തൃപ്തരല്ല. 15-ാം വാർഡിനെ ചൊല്ലിയും സീറ്റുകൾ വെച്ചുമാറുന്നതിലും തർക്കം നിലനിൽക്കുന്നുണ്ട്. 

2015 ൽ മാറഞ്ചേരിയിൽ അഞ്ച് സീറ്റുകളിലാണ് സിപിഐ മത്സരിച്ചിരുന്നത് ഇപ്രാവശ്യം ഏഴ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും അഞ്ചിൽ തന്നെ തൃപ്തിപ്പെടാനും സിപിഐ തയ്യാറാണ് . എന്നാൽ ജയ സാധ്യതയില്ലാത്ത സീറ്റുകൾ സിപിഐക്ക് നൽകി ഒതുക്കാനുള്ള ശ്രമങ്ങളിൽ സിപിഐ അസ്വസ്ഥരാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ സിപിഎം കാല് വാരിയതാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തോല്‍ക്കാന്‍ കാരണമെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ മാറഞ്ചേരിയില്‍ പന്ത്രണ്ടാം വാർഡിൽ മാത്രമാണ് സി പി ഐക്ക് മെമ്പറുള്ളത്.  

അതേ സമയം മാറഞ്ചേരി ഡിവിഷനില്‍ ഇപ്പൊഴത്തെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് അംഗം എന്നിവര്‍ സിപിഐ പ്രതിനിധികളാണ്.

മുന്നണി ധാരണപ്രകാരം പഞ്ചായത്ത്പ്രസിഡന്റ് സ്ഥാനവും ഇപ്പോള്‍ സിപിഐയുടെ കയ്യിലാണ്.  പ്രമുഖ സിപിഎം നേതാവും  മാറഞ്ചേരി ഡിവിഷന്‍ സിറ്റിങ്ങ് ബ്ലോക്ക് മെമ്പറുമായ എം. വിജയനും സിപിഎം വിട്ട് സിപിഐയില്‍ എത്തിയതും അടുത്തിടെയാണ്. ഇതെല്ലാം സിപിഐ യുടെ ശക്തി ക്ഷയമല്ല മറിച്ച് ശക്തിതന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

സിപിഎംമ്മിലും ഇത്‌വരെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിട്ടില്ല. പലപേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ യോഗ്യതയുള്ള വനിതാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍കഴിയാത്തതാണ്. പ്രധാന കാരണം എന്നാണ്  പറയുന്നത്. അതേസമയം രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ. സിന്ധുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് പിന്നില്‍ ഉള്‍പാര്‍ട്ടി രാഷ്ട്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്. 

സിപിഎം പാനലിൽ ശക്തയായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍,  ഭരണം ലഭിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്നൊരു  സ്ഥാനാര്‍ത്ഥിയെകൂടി സിപിഐ തയ്യാറാക്കുന്നു എന്ന ചര്‍ച്ചകളും ഒരുഭാഗത്ത് ഉയരുന്നുണ്ട്.  ഇതാണ് ചില പ്രത്യേക വാര്‍ഡുകളുടെ കാര്യത്തില്‍ സിപിഐ കാണിക്കുന്ന കടുംപിടുത്തത്തിന് പിന്നിലെന്നാണ് സി പി എം വാദം.

എങ്കിലും 

മുന്നണി മര്യാദകൾക്ക് വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്യാനാണ് സിപിഐയിലെ ധാരണ. എടുത്ത് ചാടി അത്മഹത്യപരമായ തീരുമാനങ്ങൾ എടുക്കേണ്ടതില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അവസാന വട്ട ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രം മതി കടുത്ത തീരുമാനങ്ങളെന്നും ഇടതുപക്ഷ മുന്നണിയിൽ തുടരാനുള്ള താൽപര്യങ്ങൾക്ക് മുൻഗണന കൊടുത്തുള്ള തീരുമാനങ്ങൾ ഉണ്ടാകണം എന്നുമാണ് സി പി ഐ നേതൃത്വത്തിന്റെയും അണികളുടേയും ആഗ്രഹം.

#360malayalam #360malayalamlive #latestnews

.....സീറ്റ് വിഭജനം പ്രതിസന്ധിയിൽ ആയതൊടെ സി.പി.ഐ യും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തി മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്നതായി ...    Read More on: http://360malayalam.com/single-post.php?nid=2178
.....സീറ്റ് വിഭജനം പ്രതിസന്ധിയിൽ ആയതൊടെ സി.പി.ഐ യും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തി മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്നതായി ...    Read More on: http://360malayalam.com/single-post.php?nid=2178
ഒതുക്കാന്‍ ശ്രമമെന്ന് സിപിഐ; ഒതുങ്ങിയേ പറ്റൂ എന്ന് സിപിഎം: എല്‍ഡിഎഫില്‍ ചെങ്കൊടി 'വിപ്ലവം' .....സീറ്റ് വിഭജനം പ്രതിസന്ധിയിൽ ആയതൊടെ സി.പി.ഐ യും സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തി മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്നതായി സൂചനകൾ....... 18വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നിടംവരെ കാര്യങ്ങള്‍ എത്തി....... സിപിഎം കാല് വാരിയതാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തോല്‍ക്കാന്‍ കാരണമെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്......... അഡ്വ. സിന്ധുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് പിന്നില്‍ ഉള്‍പാര്‍ട്ടി രാഷ്ട്രീയമാണെന്ന ആരോപണ....... അതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്നൊരു സ്ഥാനാര്‍ത്ഥിയെകൂടി സിപിഐ ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്