250 ഡയാലിസിസ് ക്ലബ്ബ് കിഡ്നി രോഗികൾക്കുള്ള ഫണ്ട് വിതരണം ആരംഭിച്ചു

മാറഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന കിഡ്നി രോഗികൾക്ക് സാമ്പത്തികമായ സഹായം നൽകുക എന്ന ഉദ്ദേശത്തോടെ  രൂപീകരിക്കപ്പെട്ട 250 ഡയാലിസിസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കേരളപ്പിറവി ദിനമായ നവംബർ 1ന് ഏഴ് രോഗികൾക്ക് ഫണ്ട് കൈമാറികൊണ്ട് തുടക്കം കുറിച്ചു.

കിഡ്‌നി രോഗികൾക്ക് ആശാ കേന്ദ്രമായിരുന്ന മാറഞ്ചേരി പരിച്ചകം CHCയിലെ ഡയാലിസിസ്  യൂണിറ്റ് അടച്ചുപൂട്ടുകയും അവിടെ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന രോഗികൾ അടക്കം നിരവധി രോഗികൾ  വളരെ പ്രയാസപ്പെട്ടും  സ്വകാര്യ ഡയാലിസിസ് സെന്ററുകളെ ആശ്രയിക്കുന്ന സാചര്യത്തിലാണ്. ഇത്തരം ഒരാശയം മുന്നോട്ട് വരുന്നത് . ലക്ഷങ്ങളാണ്  ഓരോ രോഗിയും ഈ വിധത്തിൽ ചെലവഴിച്ചൂ കൊണ്ടിരിക്കുന്നത് .

പഞ്ചായത്തിനകത്തുള്ള സാമൂഹ്യ പ്രവർത്തകരുമായും പഞ്ചായത്ത് മെമ്പർമാരുമായും നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന 20 ൽ കൂടുതൽ  രോഗികളുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് .അതിൽ തന്നെ സാമ്പത്തികമായി മുന്നിലുണ്ടായിരുന്ന പലരും നിരന്തരമായ ഡയാലിസിസിന്റെ ഭാഗമായി ദാരിദ്ര്യത്തിലേക്ക് വഴിമാറുന്ന അവസ്ഥയിലുമാണ്. പ്രയാസങ്ങൾ പുറത്ത് പറയാൻ പോലും കഴിയാത്ത നിരവധി കുടുംബങ്ങളും കൂട്ടത്തിലുണ്ട്.

പ്രയാസം അനുഭവിക്കുന്ന പഞ്ചായത്തിലെ എല്ലാ രോഗികളേയും സഹായിക്കുക എന്ന വലിയ  ലക്ഷ്യമാണ് 250 ഡയാലിസിസ് ക്ലബ്ബിനുള്ളത്.  250 ക്ലബിൽ അംഗമാവുന്നവർ   മാസംതോറും  250 രൂപ വീതം  എടുത്താണ് ഫണ്ട് കണ്ടെത്തുന്നത് 350ഓളം ഷെയറുകൾ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ എല്ലാ തലങ്ങളിലുമുള്ള നിർധനരായ രോഗികളേയും സഹായിക്കുന്നതിന് വേണ്ടിയുള്ള  പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്. 

കൂടുതൽ ആളുകൾ ഈ പദ്ധതിയുടെ ഭാഗമായാൽ പരിഗണിക്കുന്ന രോഗികളുടെ എണ്ണവും  വർധിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് 250 ഡയാലിസിസ് ക്ലബ് വിഭാവനം ചെയ്തിട്ടുള്ളത്.

പ്രതീക്ഷ നഷ്ടപ്പെട്ട രോഗികൾക്ക് കൈത്താങ്ങാവുക എന്ന  ലക്ഷ്യത്തൊടെ നടത്തിയ വിവര ശേഖരണത്തിൽ വളരെ പ്രയാസകരമായ വിവരങ്ങളാണ് ലഭിച്ചത്. മരുന്നുകൾ ,യാത്രാ ചെലവ് , ഡയാലിസിസ് കിറ്റുകൾ ഡായലിസിസ് ചാർജ് എന്നിവ അടക്കം    മാസത്തിൽ  ഭീമമായ സംഖ്യയാണ് ഓരോ രോഗിയും  ചെലവഴിച്ചു കൊണ്ടിരിക്കുന്നത്.

ജീവിതത്തിൽ യാതൊരു  വരുമാനവും ഇല്ലാത്ത ഒരു തൊഴിലും ചെയ്യാൻ കഴിയാത്ത രോഗികളിൽ പലരും ഡയാലിസിസിന് വേണ്ടി പലരുടെയും മുന്നിൽ കൈനീട്ടേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്. ഈ അവസ്ഥയെ ഒരു പരിധിവരെ മാറ്റിയെടുക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.  സമൂഹത്തിലെ ഏതൊരു വ്യക്തിക്കും അവരുടെ വരുമാനത്തിൽ നിന്നും നൽകാൻ കഴിയുന്ന ചെറിയൊരു വിഹിതം എടുത്താൽ രോഗികൾക്ക് നല്ലൊരു കൈത്താങ്ങ് നൽകുവാൻ  കഴിയും.


മാറഞ്ചേരിക്കപ്പുറം വിവിധ പ്രദേശങ്ങളിലുള്ള നിരവധി മഹനീയ വ്യക്തിത്വങ്ങൾ ഇതുമായി സഹകരിക്കാൻ മുന്നോട്ട് വരുന്നു എന്നത് സന്തോഷകരമാണ്. അതോടൊപ്പം നമ്മുടെ നാട്ടിലെ പ്രവാസികൾ,വ്യാപാരികൾ, തൊഴിലാളികൾ ,സ്‌കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിങ്ങനെ സമൂഹത്തിന്റെ പല തലങ്ങളിലുമുള്ള ഉദാരമതികളുടെ സഹായങ്ങൾ ഈ മഹത്തായ  പ്രവർത്തനത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു.

ഭാവിയിൽ എല്ലാ പ്രവർത്തനങ്ങളേയും കെയർ ക്ലബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശമെന്ന് പത്ര സമ്മേളനത്തിൽ ആസാദ് ഇളയേടത്ത്, ഇ എം മുഹമ്മദ്, സക്കീർ പൂളക്കൽ,സലീം പുക്കയിൽ , മുഹമദലി കാങ്ങിലയിൽ എന്നിവർ പറഞ്ഞു.

ചടങ്ങിൽ മാറഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂൾ 1988 ബാച്ച് നൽകിയ സഹായവും മാറഞ്ചേരി അബൂദാബി സാധു സംരക്ഷണ സമിതി നൽകിയ സഹായവും 250 ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന കിഡ്നി രോഗികൾക്ക് സാമ്പത്തികമായ സഹായം നൽകുക എന്ന ഉദ്ദേശത്ത...    Read More on: http://360malayalam.com/single-post.php?nid=2173
മാറഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന കിഡ്നി രോഗികൾക്ക് സാമ്പത്തികമായ സഹായം നൽകുക എന്ന ഉദ്ദേശത്ത...    Read More on: http://360malayalam.com/single-post.php?nid=2173
250 ഡയാലിസിസ് ക്ലബ്ബ് കിഡ്നി രോഗികൾക്കുള്ള ഫണ്ട് വിതരണം ആരംഭിച്ചു മാറഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന കിഡ്നി രോഗികൾക്ക് സാമ്പത്തികമായ സഹായം നൽകുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്