പുതുക്കിയ ഗതാഗതനിയമം; ഗ്യാസ് ബുക്കിംഗിന് പൊതുനമ്പർ; ഇന്ന് മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ

പുതിയ മാസം പിറന്നിരിക്കുകയാണ്. നിരവധി പുതിയ മാറ്റങ്ങളുമായാണ് നവംബർ എത്തിയിരിക്കുന്നത്. അതിൽ പ്രധാനം പുതുക്കിയ ഗതാഗത നിയമം ഇന്നു മുതൽ കർശനമായി നടപ്പിലാക്കി തുടങ്ങും എന്നതാണ്. മറ്റൊരു പ്രധാന മാറ്റം ഇൻഡേൻ എൽപിജി റീഫിൽ ബുക്കിംഗിനായി രാജ്യത്തുടനീളം പൊതുനമ്പർ നിലവിൽ വന്നു എന്നതാണ്. ഈ നമ്പറിൽ ഇരുപത്തി നാല് മണിക്കൂർ സേവനം ലഭ്യമാണ്.

നടപ്പിലാകുന്ന മാറ്റങ്ങൾ:

ഗതാഗതം:

പുതുക്കിയ ഗതാഗത നിയമം സംസ്ഥാനത്ത് ഇന്നുമുതൽ  കർശനമായി നടപ്പാക്കും.

ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ലംഘിച്ചാൽ 500 രൂപ പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.

സീറ്റ് ബെൽറ്റില്ലെങ്കിൽ പിഴ 500 രൂപ

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ 5000 രൂപ. വാഹനം പിടിച്ചെടുത്തേക്കാം.

പ്രായപൂർത്തിയാകാത്തവരാണ് വാഹനമോടിക്കുന്നതെങ്കിൽ പിഴ ഇരട്ടിയാകും. വാഹന ഉടമ 5000 ഓടിച്ചയാൾ 5000 എന്ന രീതിയിലാകും പിഴ ഒടുക്കേണ്ടി വരിക.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടായാൽ രക്ഷിതാക്കൾക്കെതിരെ കേസ്. വാഹന രജിസ്ട്രേഷൻ റദ്ദാക്കും.

കുട്ടികളെ ബാലനീതി നിയമപ്രകാരം വിചാരണ ചെയ്യും

അമിതവേഗം ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ 1500.

ഒരു യാത്രയില്‍ എത്രതവണ അമിത വേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങിയോ, അത്ര തവണ പിഴയടയ്‌ക്കണം.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങളിൽ വാഹനനിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ച അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ നിര്‍ബന്ധമാണ്‌. ഇത് ലംഘിച്ചാൽ 2000 മുതൽ 5000 വരെ പിഴ

ഗ്യാസ് ബുക്കിംഗ്

ഇൻഡേൻ എല്‍പിജി ബുക്കിംഗിനായാണ് രാജ്യമെമ്പാടും പൊതുനമ്പർ ആരംഭിച്ചത്. പുതിയതായി നടപ്പിലാക്കിയ പരിഷ്കാരത്തിൽ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ്‌ നമ്പറായ 7718955555 ബന്ധപ്പെടാം. ഇരുപത്തി നാല് മണിക്കൂർ സേവനം ലഭ്യമാണ്.

ബുക്കിംഗ് ചെയ്യേണ്ട രീതി

പുതിയ നമ്പറിൽ എസ്എംഎസ്, ഐവിആർഎസ് വഴി എളുപ്പത്തിൽ ബുക്കിംഗ് നടത്താം.

ഉപഭോക്താക്കള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും, ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും റീഫില്‍ ബുക്കിംഗ് നമ്പര്‍ മാറില്ല.

ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ബുക്കിംഗ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

മൊബൈൽ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐവിആർഎസ് 16 അക്ക ഉപഭോക്തൃ ഐഡി ആവശ്യപ്പെടും.

ഇൻഡേൻ എല്‍പിജി ഇന്‍വോയ്‌സുകള്‍/കാഷ് മെമോകള്‍/സബ്‌സ്‌ക്രിപ്ഷന്‍ വൗച്ചർ എന്നിവയിൽ നിന്നും ഈ ഈ 16 അക്ക ഉപഭോക്തൃ ഐഡി ലഭിക്കും

ഉപഭോക്താവ് നമ്പർ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിംഗ് സ്വീകരിക്കും.

രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പര്‍ ഇൻഡേൻ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐഡി നല്‍കി മൊബൈല്‍ നമ്പറിന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.

ഈ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ ബുക്കിംഗ് സ്വീകരിക്കപ്പെടും .

ഉപഭോക്താക്കൾ വിലാസം, ഫോണ്‍ നമ്പർ എന്നിവയടക്കം ഏതെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ സിലിണ്ടർ വിതരണം നിർത്തി വക്കും. യഥാർഥ ആളുകള്‍ക്ക് തന്നെയാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്.



 credit: malayalam.news18

#360malayalam #360malayalamlive #latestnews

പുതിയ മാസം പിറന്നിരിക്കുകയാണ്. നിരവധി പുതിയ മാറ്റങ്ങളുമായാണ് നവംബർ എത്തിയിരിക്കുന്നത്. അതിൽ പ്രധാനം പുതുക്കിയ ഗതാഗത നിയമം ഇന്ന...    Read More on: http://360malayalam.com/single-post.php?nid=2166
പുതിയ മാസം പിറന്നിരിക്കുകയാണ്. നിരവധി പുതിയ മാറ്റങ്ങളുമായാണ് നവംബർ എത്തിയിരിക്കുന്നത്. അതിൽ പ്രധാനം പുതുക്കിയ ഗതാഗത നിയമം ഇന്ന...    Read More on: http://360malayalam.com/single-post.php?nid=2166
പുതുക്കിയ ഗതാഗതനിയമം; ഗ്യാസ് ബുക്കിംഗിന് പൊതുനമ്പർ; ഇന്ന് മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ പുതിയ മാസം പിറന്നിരിക്കുകയാണ്. നിരവധി പുതിയ മാറ്റങ്ങളുമായാണ് നവംബർ എത്തിയിരിക്കുന്നത്. അതിൽ പ്രധാനം പുതുക്കിയ ഗതാഗത നിയമം ഇന്നു മുതൽ കർശനമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്