പൊന്നാനി നഗരസഭ സമർപ്പിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരം

പൊന്നാനി: തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി പൊന്നാനി നഗരസഭ സമർപ്പിച്ച 8,13,57,000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരമായി.

മാലിന്യസംസ്കരണം, കാർഷിക, മൃഗ, ജല സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സമിതി അംഗീകാരം നൽകിയത്. ക്ഷീര കർഷകർക്ക് തൊഴിൽ നൽകുന്നതിനും തൊഴുത്ത് നിർമ്മാണത്തിനും വീടുകളിൽ മലിനജല പരിപാലനത്തിനായി സോഫ്റ്റ് പിറ്റ് നിർമിക്കുന്നതിനുമായി 70,00000 രൂപയ്ക്കാണ് അംഗീകാരം ലഭിച്ചത്.


കമ്പോസ്റ്റ് കുഴി, പി.എം.എ.വൈ.-ലൈഫ് ഭവനങ്ങൾക്ക് തൊഴിൽവിഹിതം, മരം നട്ടുപിടിപ്പിക്കൽ, കാന നിർമ്മാണവും ശുചീകരണവും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ കാർഷികവൃത്തികൾ തുടങ്ങിയവയ്ക്കാണ് കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കൗൺസിൽ അംഗീകാരം നൽകിയത്. പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി അറിയിച്ചു.


നിലവിലെ ഭരണസമിതി വന്നതിനുശേഷമാണ് പൊന്നാനി നഗരസഭയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാളിതുവരെ 1,33,432 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതുവഴി 3,32,57,500 രൂപ കൂലി ഇനത്തിൽ നൽകിക്കഴിഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമോദനം ലഭിച്ച നഗരസഭകൂടിയാണ് പൊന്നാനി.

   




റിപ്പോര്‍ട്ട്: ഫാറൂഖ് വെളിയങ്കോട്

#360malayalam #360malayalamlive #latestnews

പൊന്നാനി: തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി പൊന്നാനി നഗരസഭ സമർപ്പിച്ച 8,13,57,000 രൂപയുടെ......    Read More on: http://360malayalam.com/single-post.php?nid=2161
പൊന്നാനി: തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി പൊന്നാനി നഗരസഭ സമർപ്പിച്ച 8,13,57,000 രൂപയുടെ......    Read More on: http://360malayalam.com/single-post.php?nid=2161
പൊന്നാനി നഗരസഭ സമർപ്പിച്ച അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരം പൊന്നാനി: തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി പൊന്നാനി നഗരസഭ സമർപ്പിച്ച 8,13,57,000 രൂപയുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്