പൊന്നാനി കോളിൽ പുഞ്ചക്ക്യഷി ഒരുക്കം; പമ്പിങ് തുടങ്ങി

എരമംഗലം: കൃഷിപ്പണികൾക്ക് അതിഥിത്തൊഴിലാളികൾ വരുമെന്ന പ്രതീക്ഷയിൽ പൊന്നാനി കോളിലെ പൂഞ്ചക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി . കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെയാണ്കോളിലെ പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതിനുള്ള പമ്പിങ് ആരംഭിച്ചത്. 

നടീലിനും മറ്റു കൃഷിപ്പണിക്കും വർഷങ്ങളായി അതിഥിത്തൊഴിലാളികളെയാണ് കർഷകർ ആശ്രയിക്കുന്നത്.  കോവിഡന്റെ ആദ്യഘട്ടത്തിൽ അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോയതോടെ കാർഷിക മേഖല പ്രതിസന്ധിയിലാണ്.

തൊഴിലാളികളെ കൂട്ടത്തോടെ നാട്ടിൽനിന്ന് കൊണ്ടുവരാനുള തടസ്സം ഉണ്ട്. ഇവരെ താമസിപ്പിക്കാൻ സുരക്ഷിതമായ സ്ഥലവും കിട്ടാതെ വന്നിരിക്കുകയാണ്. ഇപ്പോൾ നടീൽ നടക്കുന്ന മുണ്ടകൻ കൃഷിക്കും അതിഥിത്തൊഴിലാളികളെ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. 

8000 ഏക്കറിലാണ് ഇത്തവണ കൃഷി ഇറക്കാൻ പൊന്നാനി കോൾ സംരക്ഷണ സമിതി തീരുമാനിച്ചത്. നടീലിന് മുൻപ് നടീൽ തൊഴി ലാളികളെ കൊണ്ടുവരാൻ ശ്രമം ആരംഭിച്ചിട്ടുണ്ട് . അയിലക്കാട്, കണ്ണോങ്കായിൽ, ചെറായം, പുല്ലാ നിച്ചാൽ ആദ്യഘട്ടത്തിൽ പമ്പിങ് ആരംഭിച്ചത്. പഴയ രീതിയിലുള്ള പെട്ടിയും പറയുമാണ് പാടശേഖരത്തെ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്നത് .






റിപ്പോര്‍ട്ട്: ഷാജി

#360malayalam #360malayalamlive #latestnews

എരമംഗലം: കൃഷിപ്പണികൾക്ക് അതിഥിത്തൊഴിലാളികൾ വരുമെന്ന പ്രതീക്ഷയിൽ പൊന്നാനി കോളിലെ പൂഞ്ചക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി . കോവിഡ് പ്...    Read More on: http://360malayalam.com/single-post.php?nid=2154
എരമംഗലം: കൃഷിപ്പണികൾക്ക് അതിഥിത്തൊഴിലാളികൾ വരുമെന്ന പ്രതീക്ഷയിൽ പൊന്നാനി കോളിലെ പൂഞ്ചക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി . കോവിഡ് പ്...    Read More on: http://360malayalam.com/single-post.php?nid=2154
പൊന്നാനി കോളിൽ പുഞ്ചക്ക്യഷി ഒരുക്കം; പമ്പിങ് തുടങ്ങി എരമംഗലം: കൃഷിപ്പണികൾക്ക് അതിഥിത്തൊഴിലാളികൾ വരുമെന്ന പ്രതീക്ഷയിൽ പൊന്നാനി കോളിലെ പൂഞ്ചക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി . കോവിഡ് പ്രതിസന്ധി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്