പൊന്നാനി ഈശ്വരമംഗലം ശ്മശാനം ആധുനികവൽക്കരിക്കുന്നു; പുതിയ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനക്ക് തുടക്കമായി

പൊന്നാനി: പൊന്നാനി താലൂക്കിലെ പ്രധാന ശ്മശാനമായ ഈശ്വരമംഗലം ശ്മശാനത്തെ ആധുനികവൽക്കരിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമായി.

പൊന്നാനി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചെലവിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന കെട്ടടിത്തിൻ്റെ മണ്ണ് പരിശോധനക്ക് തുടക്കം കുറിച്ചു.

മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിനും, മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും വിപുലമായ സംവിധാനങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ആധുനികവൽക്കരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് കെട്ടിടം നിർമ്മിക്കുക.കൂടാതെ ശ്മശാനത്തിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടക്കും.

നഗരസഭ ഫണ്ടിന് പുറമെ സംസ്ഥാന സർക്കാറിൻ്റെ വിഹിതവും കൂടി ചേർത്തായിരിക്കും തുടർ പ്രവർത്തനങ്ങൾ നടക്കുക. ഇതിൻ്റെ ഭാഗമായി നഗരസഭപദ്ധതി രേഖ തയ്യാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.

ഭാരതപ്പുഴയുടെ തീരത്ത് ശാസ്ത്രീയമായ രീതിയിൽ സംസ്ക്കാരം നടക്കുന്ന ശ്മശാനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈശ്വരമംഗലം ശ്മശാനം.ഐ വർ മഠത്തിൽ കർമ്മങ്ങൾ ചെയ്യുന്നവരുടെ മേൽനോട്ടത്തിലാണ് നിലവിൽ ഇവിടെ സംസ്ക്കാര ചടങ്ങുകൾ നടന്നു വരുന്നത്.കൂടാതെ പൊന്നാനിയുടെ പച്ചത്തുരുത്ത് പദ്ധതിയും, ഈശ്വരമംഗലം ശ്മശാനത്തിലാണ്


റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിലെ പ്രധാന ശ്മശാനമായ ഈശ്വരമംഗലം ശ്മശാനത്തെ ആധുനികവൽക്കരിക്കുന്നതിനുള്ള......    Read More on: http://360malayalam.com/single-post.php?nid=2139
പൊന്നാനി താലൂക്കിലെ പ്രധാന ശ്മശാനമായ ഈശ്വരമംഗലം ശ്മശാനത്തെ ആധുനികവൽക്കരിക്കുന്നതിനുള്ള......    Read More on: http://360malayalam.com/single-post.php?nid=2139
പൊന്നാനി ഈശ്വരമംഗലം ശ്മശാനം ആധുനികവൽക്കരിക്കുന്നു; പുതിയ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനക്ക് തുടക്കമായി പൊന്നാനി താലൂക്കിലെ പ്രധാന ശ്മശാനമായ ഈശ്വരമംഗലം ശ്മശാനത്തെ ആധുനികവൽക്കരിക്കുന്നതിനുള്ള... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്