മാറഞ്ചേരിയിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു ? ഇന്നും ചർച്ചകൾ

മാറഞ്ചേരി: ഇന്നലെ നടന്ന യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയതായി സൂചന

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴാം വാർഡിനെ ചൊല്ലിയുള്ള തർക്കവും കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയും ഏറെ വിവാദമാകുകയും  യുഡിഎഫിന് ഒരു വോട്ടിന് പഞ്ചായത്ത്  ഭരണം വരെ  നഷ്ടപ്പെടുന്ന സാഹചര്യവും  സൃഷ്ടിച്ചിരുന്നു.

അന്നത്തെ ധാരണ പ്രകാരം കോൺഗ്രസ്സ് അവകാശവാദം ഉന്നയിച്ച  7-ാം വാർഡ് കോൺഗ്രസ്സിന് നൽകി പകരം ലീഗിന്  മറ്റൊരു  സീറ്റ് നൽകണം എന്നായിരുന്നു. അത് കൊണ്ട് തന്നെ ഏഴാം വാർഡിൽ തീരുമാനങ്ങൾക്ക് കാത്തു നിൽക്കാതെ കോൺഗ്രസ്സ് വാർഡ് കമ്മറ്റി സ്ഥാനാർത്ഥിയായി ഫൗസിയാ ഫിറോസിനെ തിരഞ്ഞെടുക്കുകയും വാർഡിൽ ഒരു വട്ട തിരെഞ്ഞെടുപ്പ് പ്രചരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്നലെ കോൺഗ്രസ്സ് നേതാവ് പി.ടി. അജയ് മോഹന്റെ വീട്ടിൽ വെച്ച് നടന്ന   പഞ്ചായത്ത് തല സീറ്റ് വിഭജന ചർച്ചയിൽ ഏഴാം വാർഡിന് പകരം കോൺഗ്രസ്സ് സിറ്റിംഗ് സീറ്റായ  9 -ാം വാർഡൊ ഒരു ജനറൽ വാർഡൊ  നൽകണമെന്ന് ലീഗ് നേതൃത്വം വാശിപിടിച്ചതായി അറിയുന്നു.

വിജയിച്ച സീറ്റുകൾ ഒരു കാരണവശാലും വിട്ടുനൽകേണ്ടതില്ലന്ന നിലപാടിലാണ് കോൺഗ്രസ്സ് നേതൃത്വം. പഞ്ചായത്തുകളിൽ വാർഡ് വിഭജനം നടന്നാൽ മൂന്ന് സീറ്റിന്റെ വർദ്ധനവ് ഉണ്ടാകുമെന്നും അങ്ങിനെയെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം കരുതിയിരുന്നത് സീറ്റിൽ വർദ്ധനയില്ലാത്ത സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് 'സ്റ്റാറ്റസ്കൊ' നിലനിർത്തണമെന്ന് അഭിപ്രായവും വരുന്നതായി സൂചനയുണ്ട്.

തുടർ  ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. ഇന്നത്തെ  ചർച്ചകളും ഫലം കണ്ടില്ലങ്കിൽ കോൺഗ്രസ്സ് - ലീഗ് ജില്ലാതല നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നറിയുന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: ഇന്നലെ നടന്ന യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയതായി......    Read More on: http://360malayalam.com/single-post.php?nid=2136
മാറഞ്ചേരി: ഇന്നലെ നടന്ന യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയതായി......    Read More on: http://360malayalam.com/single-post.php?nid=2136
മാറഞ്ചേരിയിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു ? ഇന്നും ചർച്ചകൾ മാറഞ്ചേരി: ഇന്നലെ നടന്ന യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയതായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്