നബിദിനത്തോടനുബന്ധിച്ച് ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം

പൊന്നാനി:തനിമയാർന്ന മാപ്പിള കലകൾ പുതു തലമുറകൾക്ക് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പൊന്നാനി മുനിസിപ്പൽ ഘടകത്തിൻ്റെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് മദ്ഹെ റസൂൽ എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഓൺലൈനായാണ് സംസ്ഥാന തലത്തിൽ മത്സരങ്ങൾ നടത്തുന്നത് സബ്ജൂനിയർ,ജൂനിയർ,സീനിയർ എന്നീ വിഭാഗങ്ങളിലായി ,മൂന്നു റൗണ്ടുകളായി ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നത് .10 മുതൽ 14 വരെ സബ്ജൂനിയർ ,15 മുതൽ 18 വരെ ജൂനിയർ, 19 മുതൽ 23 വരെ സീനിയർ എന്നിങ്ങനെയാണ് പ്രായപരിധി.

ഭക്തിഗാനം,മാപ്പിളപ്പാട്ട്,മദ്ഹ് ഗാനം എന്നിങ്ങനെ മൂന്ന് റൗണ്ടായി മത്സരം നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947862902 9847886435 9048086666എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എൻട്രി സ്വീകരിക്കുന്ന അവസാന തീയതി നവംബർ 04 വരെയാണ്.

പത്ര സമ്മേളനത്തിൽമാപ്പിള കലാ സാഹിത്യ അക്കാദമി സംസ്ഥാന മുഖ്യ രക്ഷാധികാരി സി.കെ മുഹമ്മദ് ഹാജി,അബ്ദുൽകരീം അൻവരി, എ.വി ഗഫൂർ,ടി.വി മുഹമ്മദ്, കുഞ്ഞുമോൻ ഹാജി,എ.കെ.കെ മരക്കാർ, സലാം റഹ്മാനി ,ഷഹീർ മേഘ . എന്നിവർ പങ്കെടുത്തു


റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനി:തനിമയാർന്ന മാപ്പിള കലകൾ പുതു തലമുറകൾക്ക് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ......    Read More on: http://360malayalam.com/single-post.php?nid=2119
പൊന്നാനി:തനിമയാർന്ന മാപ്പിള കലകൾ പുതു തലമുറകൾക്ക് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ......    Read More on: http://360malayalam.com/single-post.php?nid=2119
നബിദിനത്തോടനുബന്ധിച്ച് ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം പൊന്നാനി:തനിമയാർന്ന മാപ്പിള കലകൾ പുതു തലമുറകൾക്ക് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള മാപ്പിള കലാ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്