ഡബിൽ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട്

സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും ഉപയോഗിക്കാം. കെഎസ്ആർടിസി നടപ്പിലാക്കുന്ന ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിയ്ക്ക് സ്വീകാര്യതയേറുന്നു. വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. 2021 ജനുവരി 18 നാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

4000 രൂപയാണ് എട്ട് മണിക്കൂറിന്. വാടക നൽകിയിൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോ​ഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം.  വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. 


കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതിര വരുമാനത്തിന്  വേണ്ടിയാണ്   കെഎസ്ആർടിസി ആവിഷ്കരിച്ച് പദ്ധതി നടപ്പിലാക്കിയത്.  ഈ ബസ്  വിവാഹ പ്രീവെഡിം​ഗ്, പോസ്റ്റ് വെഡിം​ഗ് ഷൂട്ടുകൾക്കും, ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും  വാടകയ്ക്ക് നൽകും. 

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം.  ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ  മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. വിജയകരമാകുന്ന മുറയ്ക്ക്   കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആർ.ടി.സി പദ്ധതി വ്യാപിക്കും.

#360malayalam #360malayalamlive #latestnews

സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും ഉപയോഗിക്കാം. കെഎസ്ആർടിസി നടപ്പിലാക്കുന്ന ഡബിൽ ഡ...    Read More on: http://360malayalam.com/single-post.php?nid=2106
സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും ഉപയോഗിക്കാം. കെഎസ്ആർടിസി നടപ്പിലാക്കുന്ന ഡബിൽ ഡ...    Read More on: http://360malayalam.com/single-post.php?nid=2106
ഡബിൽ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും ഉപയോഗിക്കാം. കെഎസ്ആർടിസി നടപ്പിലാക്കുന്ന ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിയ്ക്ക്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്