പൊലീസ് നരനായാട്ടിൻ്റെ നേർസാക്ഷ്യമായി നജ്മുദ്ദീൻ

പൊന്നാനി:കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയായ മുല്ലവളപ്പിൽ നജ്മുദ്ദീൻ്റെ ജീവിതത്തിലെ ദുരിത ദിനങ്ങൾക്ക് തുടക്കമായത്.രാവിലെ നജ്മുദ്ദീൻ്റെ പിതാവിനെ മകനുമായി പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വിളിയെത്തി. കാര്യമന്വേഷിച്ചെങ്കിലും, സ്‌റ്റേഷനിൽ ഹാജരായാൽ മതിയെന്ന മറുപടി മാത്രമാണ് ലഭിച്ചത്.ഇതിനിടെ പത്ത് മണിയോടെ നജ്മുദ്ദീനെ തിരക്കി രണ്ട് പേർ സിവിൽ ഡ്രസിൽ എത്തുകയും, കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് കൊണ്ട് പോയതും. വീട്ടുകാർ കാര്യമന്വേഷിച്ചെങ്കിലും, ബന്ധുക്കളുടെ മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം നജ്മുദ്ദീൻ്റെ തന്നെ ബൈക്കിൽ മൂവരും കൂടി പൊന്നാനി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. തുടർന്നാണ് നജ്മുദ്ദീൻ ജീവിതത്തിന് മേൽ കരിനിഴൽ മണിക്കൂറുകളിലൂടെയും കടന്ന് പോയതും, പൊലീസിൻ്റെ നരനായാട്ടിന് വിധേയമായതും. പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നുവെന്ന വ്യാജേന ക്വാർട്ടേഴ്സിലെത്തിച്ച നജ്മുദ്ദീനെ ഒരു മണിക്കൂറോളം നേരം തിരൂർ പൊലീസ് സ്റ്റേഷനിലെ സി പി.ഒ.അനീഷ് പീറ്റർ ക്വാർട്ടേഴ്സിന് വെച്ച് ക്രൂരമായി മർദ്ദിച്ചു. അവശനായ നജ്മുദ്ദീനെ വലിച്ചിഴച്ച് ക്വാർട്ടേഴ്സിനുള്ളിലേക്ക് കയറ്റുകയും, വിവസ്ത്രനാക്കി രഹസ്യ ഭാഗത്തുൾപ്പെടെ മർദ്ദിക്കുകയുമായിരുന്നു. എന്തിനാണ് തന്നെ മർദ്ദിക്കുന്നതെന്ന ചോദ്യത്തിന് തൻ്റെ അഹിത ബന്ധത്തിൽ നീ ഇടപെടുമോ എന്ന് ചോദിക്കുകയും ഏറെ നേരം മർദ്ദിക്കുകയും ചെയ്തു.ഇതിനിടെ ബന്ധുക്കൾ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും, നജ്മുദ്ദീനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ ഇവർ എത്തിയ ബൈക്ക് സ്റ്റേഷൻ വളപ്പിൽ കണ്ടതോടെ ബന്ധുക്കൾ ക്വാർട്ടേഴ്സിന് സമീപമെത്തിയപ്പോഴാണ് ജീവച്ഛവമായി കിടക്കുന്ന നിലയിൽ നജ്മുദ്ദീനെ കണ്ടത്. എന്നാൽ, മയക്ക് മരുന്ന് ഉപയോഗിക്കുന്നയാളാണ് യുവാവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് പൊന്നാനി പൊലീസ് നടത്തിയത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന നജ്മുദ്ദീനെ ആശുപത്രിയിൽ കഴിയുമ്പോഴും അനിഷ് പീറ്റർ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.കേരളത്തിലെ പൊലീസ് നിരപരാധികൾക്ക് നേരെ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിൻ്റെ നേർസാക്ഷ്യമാണ് നജ്മുദ്ദീൻ

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയായ മുല്ലവളപ്പിൽ നജ്മുദ്ദീൻ്റെ ജീവിതത്തിലെ ദുരിത ദിനങ്ങൾക്ക് തുടക്കമ...    Read More on: http://360malayalam.com/single-post.php?nid=2096
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയായ മുല്ലവളപ്പിൽ നജ്മുദ്ദീൻ്റെ ജീവിതത്തിലെ ദുരിത ദിനങ്ങൾക്ക് തുടക്കമ...    Read More on: http://360malayalam.com/single-post.php?nid=2096
പൊലീസ് നരനായാട്ടിൻ്റെ നേർസാക്ഷ്യമായി നജ്മുദ്ദീൻ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയായ മുല്ലവളപ്പിൽ നജ്മുദ്ദീൻ്റെ ജീവിതത്തിലെ ദുരിത ദിനങ്ങൾക്ക് തുടക്കമായത്.രാവിലെ നജ്മുദ്ദീൻ്റെ പിതാവിനെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്