യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഉപവാസ സമരം രണ്ടായിരം കേന്ദ്രങ്ങളില്‍  നടക്കും.

രാവിലെ പത്തു മുതല്‍ 12മണിവരെയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു.

 പിണറായി വിജയനും കെ.ടി ജലീലും രാജിവെച്ച് അന്വേഷണത്തെ നേരിടുക, പിന്‍വാതില്‍, അനധികൃത കരാര്‍ നിയമനങ്ങളെല്ലാം റദാക്കി ഒഴിവുള്ള തസ്തികകൾ പിഎസ്‌സി വഴി ഉടന്‍ പുതിയ നിയമനങ്ങള്‍ നടത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടികുറക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക.

വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കി പോലീസിന്റെയും സര്‍ക്കാരിന്റെയും കള്ളകളി അവസാനിപ്പിക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.


#360malayalam #360malayalamlive #latestnews

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി......    Read More on: http://360malayalam.com/single-post.php?nid=2093
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി......    Read More on: http://360malayalam.com/single-post.php?nid=2093
യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്