പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പൊന്നാനി:  പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസുകാരണനെ സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പോലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ഒരു യുവതിയുടെ പരാതിയില്‍ ശനിയാഴ്ച്ചയാണ് നജുമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്റ്റേഷനുസമീപത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് യുവാവിനെ എത്തച്ചത്. അവിടെ വച്ച് അനീഷ് പീറ്റര്‍ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് നജുമുദ്ദീന്‍ പറഞ്ഞു.

 പരാതി നല്‍കിയ സ്ത്രീ അനീഷ് പീറ്ററിന്റെ സൃഹൃത്തായതുകൊണ്ടാണ് മറ്റൊരു പോലീസ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം പൊന്നാനിയിലെത്തി നജുമുദ്ദീനെ മര്‍ദ്ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഇതേ തുടര്‍ന്നാണ് അനീഷ് പീറ്ററെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പടപ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് എസ്.പി.യു.അബ്ദുള്‍ കരീം നിര്‍ദ്ദേശം നല്‍കി.

#360malayalam #360malayalamlive #latestnews

പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസുകാരണനെ സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ......    Read More on: http://360malayalam.com/single-post.php?nid=2092
പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസുകാരണനെ സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ......    Read More on: http://360malayalam.com/single-post.php?nid=2092
പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു പൊന്നാനിയില്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസുകാരണനെ സസ്‌പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്