ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പ്രത്യേക കമാന്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള  തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.  ഇന്ത്യന്‍ സൈന്യത്തെ 2022 ഓടെ അഞ്ചു തിയറ്റര്‍ കമാന്‍ഡുകളാക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ നിശ്ചയിച്ച്‌ കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന വിധമായിരിക്കും തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുക.

അഞ്ചു തിയറ്റര്‍ കമാന്‍ഡുകളില്‍ ചൈനയ്ക്കും പാകിസ്താനുമായി പ്രത്യേക കമാന്‍ഡുകള്‍ ഉണ്ടായിരിക്കും. ചൈനയെ ഉദ്ദേശിച്ചാകും വടക്കന്‍ കമാന്‍ഡ്.  ലഡാക്കിലെ കാറക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡ്. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ ഉള്‍പ്പെടുന്ന ഈ കമാന്‍ഡിന്റെ കേന്ദ്രം ലക്നൗ ആയിരിക്കും.

പാകിസ്താനെ ഉദ്ദേശിച്ച്‌ പടിഞ്ഞാറന്‍ കമാന്‍ഡുമായിരിക്കും ഉണ്ടായിരിക്കുക. 

സിയാച്ചിനിലെ ഇന്ദിരാ കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയായിരിക്കും പടിഞ്ഞാറന്‍ കമാന്‍ഡ്. ജയ്പൂരിലായിരിക്കും ഇതിന്റെ ആസ്ഥാനം. ഇന്ത്യന്‍ ഉപഭൂഖണ്ഢ മേഖലയിലായിരിക്കും പെനിസുലാര്‍ കമാന്‍ഡ്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ ആസ്ഥാനമെന്നാണ് വിവരം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെയും ദക്ഷിണേന്ത്യയുടെയും സുരക്ഷയുടെ ഉത്തരവാദിത്വമായിരിക്കും പെനിസുലാര്‍ കമാന്‍ഡിന്.  വ്യോമ പ്രതിരോധ കമാന്‍ഡ്, നാവിക കമാന്‍ഡ് എന്നിവയാണ് മറ്റു സൈനിക കമാന്‍ഡുകള്‍.

#360malayalam #360malayalamlive #latestnews

ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യത്തെ 2022 ഓടെ.......    Read More on: http://360malayalam.com/single-post.php?nid=2085
ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യത്തെ 2022 ഓടെ.......    Read More on: http://360malayalam.com/single-post.php?nid=2085
ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പ്രത്യേക കമാന്‍ഡുകള്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യത്തെ 2022 ഓടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്