അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു

മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. ചിത്രം സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. തെലുങ്കിലെ മുന്‍നിര ബാനര്‍ സിതാര എന്റര്‍ടെയിനര്‍ നിര്‍മ്മിക്കുന്ന സിനിമയിൽ പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി തെലുങ്കിലെത്തും. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തുമെന്നറിയുന്നു. 

സൂര്യദേവര നാഗ വംശിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 ജനുവരിയിലായിരിക്കും . എസ്.തമന്‍ ആണ് സംഗീത സംവിധാനം.  ഏറെ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് പുറത്തിറങ്ങുക.

അയ്യപ്പനും കോശിയും ഇപ്പോഴും  കേരളത്തിനകത്തും പുറത്തുമായി ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ്. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു അയ്യപ്പനും കോശിയും  ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.

#360malayalam #360malayalamlive #latestnews

മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. ചിത്രം സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. തെലുങ്കിലെ മുന്‍നിര ബ...    Read More on: http://360malayalam.com/single-post.php?nid=2083
മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. ചിത്രം സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. തെലുങ്കിലെ മുന്‍നിര ബ...    Read More on: http://360malayalam.com/single-post.php?nid=2083
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. ചിത്രം സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. തെലുങ്കിലെ മുന്‍നിര ബാനര്‍ സിതാര.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്