പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: യോഗ്യതയില്ലാത്തവര്‍ക്ക്​ പണം നൽകി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാത്തവർ വന്‍തോതില്‍ കടന്നു കയറിയതായി കേന്ദ്രസര്‍ക്കാര്‍. യോഗ്യതയില്ലാത്തവര്‍ക്ക്​ പണം നല്‍കിയതിലൂടെ 2600 കോടി നഷ്​ടമായെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്രകാര്‍ഷികമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ്  പദ്ധതിയുടെ ആനുകൂല്യം നേടിയ 12 ലക്ഷം പേരെ പരിശോധിച്ചതില്‍ 4 ശതമാനം പേര്‍ക്കും യോഗ്യതയില്ലെന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.


പദ്ധതിക്കായി അപേക്ഷിക്കാത്തവരും ഇതി​ന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണ്​ കണ്ടെത്തല്‍.  ഏകദേശം 10 കോടി പേർ പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും  40 ലക്ഷം പേര്‍ക്കും ഇതിൽ യോഗ്യതയില്ലെന്നാണ്​ കൃഷിമന്ത്രാലയം വ്യക്​തമാക്കുന്നത്​.

യോഗ്യതയില്ലാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍ ബി ജെ പി ഭരിക്കുന്ന അസമിലാണ്.  16 ശതമാനം പേര്‍ക്കും അസമിൽ യോഗ്യതയില്ല. ആന്ധ്രപ്രദേശ്​, മഹാരാഷ്​ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും യോഗ്യതയില്ലാത്തവരുടെ എണ്ണം കൂടുതലാണ്​.  കര്‍ഷകര്‍ക്ക്​ പ്രതിവർഷം 6000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ്​ കിസാന്‍ സമ്മാന്‍ നിധി. ഗഡുക്കളായാണ്​ തുക വിതരണം ചെയ്യുന്നത്.

#360malayalam #360malayalamlive #latestnews

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാത്തവർ വന്‍തോതില്‍ കടന്നു കയറിയതായി കേന്ദ്രസര്‍ക്കാര്‍. യോഗ്യതയില...    Read More on: http://360malayalam.com/single-post.php?nid=2069
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാത്തവർ വന്‍തോതില്‍ കടന്നു കയറിയതായി കേന്ദ്രസര്‍ക്കാര്‍. യോഗ്യതയില...    Read More on: http://360malayalam.com/single-post.php?nid=2069
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി: യോഗ്യതയില്ലാത്തവര്‍ക്ക്​ പണം നൽകി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ യോഗ്യതയില്ലാത്തവർ വന്‍തോതില്‍ കടന്നു കയറിയതായി കേന്ദ്രസര്‍ക്കാര്‍. യോഗ്യതയില്ലാത്തവര്‍ക്ക്​ പണം നല്‍കിയതിലൂടെ 2600 കോടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്