ഹാ​ത്ര​സ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ടം

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ​യാ​ണു തീ​രു​മാ​നം.

സി​ബി​ഐ​യോ എ​സ്‌ഐ​ടി​യോ കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കേസ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക​ളി​ലാ​ണ് സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി​പ​റ​ഞ്ഞ​ത്. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. 

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​ക്കാ​വും കേ​സി​ലെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. ഇ​നി സിബിഐ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക സ​ത്യ​മ ദു​ബെ​യാ​ണ് കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സുപ്രീം കോടതിയിൽ ന​ല്‍​കി​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ട​ക്കി​ല്ലെ​ന്നും അ​തി​നാ​ല്‍ ഡ​ല്‍​ഹി​യി​ലെ കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബവും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ യു​പി​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന മറ്റു ഹ​ര്‍​ജി​ക​ളും സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

#360malayalam #360malayalamlive #latestnews

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സ...    Read More on: http://360malayalam.com/single-post.php?nid=2068
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സ...    Read More on: http://360malayalam.com/single-post.php?nid=2068
ഹാ​ത്ര​സ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ടം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്