പൊന്നാനി വെളിച്ചെണ്ണ ഫാക്ടറിയിൽനിന്ന് മലിനജലം ഒഴിക്കാനുള്ള ശ്രമം; നാട്ടുകാർ തടഞ്ഞു

പൊന്നാനി: പൊന്നാനി ആനപ്പടിയിലുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് സംഭവം.  ഇതിനുവേണ്ടി ആറടി നീളത്തിൽ കുഴിയുണ്ടാക്കി ഫാക്ടറിയുടെ പിൻവശത്തുള്ള കാലിലേക്ക് ഒഴുക്കി വിടാൻ ആയിരുന്നു ശ്രമം ഇത് കണ്ട നാട്ടുകാരാണ് ഇവരെ തടഞ്ഞത്.  നഗരസഭയുടെ അനുമതി പോലുമില്ലാതെയാണ് ചാലുകീറി കനാലിലേക്ക് വെള്ളം ഒഴിക്കാനുള്ള ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു.


ചാ​ല് കീ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. നേ​ര​ത്തെ ഫാ​ക്ട​റി​യി​ലെ മ​ലി​ന​ജ​ലം ടാ​ങ്ക​റി​ൽ നി​റ​ച്ച് പു​റ​ത്തു​കൊ​ണ്ടു​പോ​യി ക​ള​യു​ക​യാ​യി​രു​ന്നു. 

 സംഭവത്തെ തുടർന്ന് കുഴിച്ച കുഴി എല്ലാം ഫാക്ടറിയിലെ തൊഴിലാളികൾ തന്നെ മണ്ണിട്ടു മൂടി. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ പു​ക​ക്കു​ഴ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. 


 പുകക്കുഴലിൽ നിന്നും വരുന്ന പുക ശ്വസിച്ചും മറ്റും പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നിരവധി പേർക്ക് ഇതിനെത്തുടർന്ന് പല അസുഖങ്ങളും ബാധിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. 

എന്നാൽ ഈ ആരോപണം തികച്ചും അപ്രസക്തമാണെന്നും കഴിഞ്ഞ 20 വർഷമായി സർക്കാരിൻറെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫാക്ടറി നടത്തിക്കൊണ്ടുപോകുന്നത്  എന്നുമാണ് ഫാക്ടറി മാനേജ്മെൻറ് പറഞ്ഞത്. ചിലർ കമ്പനിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിക്കുന്നുണ്ട് എന്നും ഫാക്ടറി മാനേജ്മെൻറ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി ആനപ്പടിയിലുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് സംഭവം. ഇതിനുവേണ്ടി ആറടി നീളത്തിൽ കുഴിയുണ്ടാക്കി ഫാക്ടറിയുടെ പിൻവശത്തുള്ള.......    Read More on: http://360malayalam.com/single-post.php?nid=2059
പൊന്നാനി ആനപ്പടിയിലുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് സംഭവം. ഇതിനുവേണ്ടി ആറടി നീളത്തിൽ കുഴിയുണ്ടാക്കി ഫാക്ടറിയുടെ പിൻവശത്തുള്ള.......    Read More on: http://360malayalam.com/single-post.php?nid=2059
പൊന്നാനി വെളിച്ചെണ്ണ ഫാക്ടറിയിൽനിന്ന് മലിനജലം ഒഴിക്കാനുള്ള ശ്രമം; നാട്ടുകാർ തടഞ്ഞു പൊന്നാനി ആനപ്പടിയിലുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് സംഭവം. ഇതിനുവേണ്ടി ആറടി നീളത്തിൽ കുഴിയുണ്ടാക്കി ഫാക്ടറിയുടെ പിൻവശത്തുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്