ജമാഅത്തെ ഇസ്ലാമി കേരള കോൺഗ്രസ് വിഷയത്തിൽ സിപിഎം അവസരവാദ രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്ന്; കെ.കെ. സുരേന്ദ്രൻ

കെ.എം മാണിക്കെതിരെ സമരം ചെയ്ത അണികളെ  വഞ്ചിക്കുകയാണ്  നേതൃത്വം.2009 ൽ ലോകസഭ തിരഞ്ഞെടുപ്പിലും2006ലും.2011ലും, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണ സ്വീകരിക്കുകയും. . വോട്ട് വാങ്ങുകയും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ അടക്കം അടവുനയം ഉണ്ടാക്കി മത്സരിക്കുകയും, ചില പഞ്ചായത്തുകളിൽ ചില സ്ഥലത്ത് വിജയിക്കുകയും ചെയ്ത സിപിഎമ്മിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമി UDF ൽ പോയപ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത് എന്നും പറഞ്ഞു. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് നേടിയതും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അടവ്നയം ഉണ്ടാക്കിയതും തെറ്റായിപ്പോയി എന്ന്  ഏറ്റുപറയാൻ സിപിഎം തയ്യാറാകണം. കേരളത്തിൽ ലീഗിനെ വർഗീയ കക്ഷിയായി ഇപ്പോൾ കാണുന്ന സിപിഎം, തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിൽ നിന്ന് ലീഗിന്റെ കൂടി വോട്ടുവാങ്ങി വിജയിച്ച സിപിഎമ്മിന്റെ രണ്ട് എംപിമാരെ രാജിവെപ്പിക്കാൻ തയ്യാറാകുമോ? രാജി വെച്ച് ലീഗിന്റെ വർഗീയതയും മതരാഷ്ട്രവാദവും പറയുന്നതാണ് ഉചിതം. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ചില സംഘടനകളുമായി കോൺഗ്രസ് ഉണ്ടാക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ധാരണ കേരളത്തിൽ കാശ്മീർ മോഡൽ വിഘടനവാദം വളർത്താനേ ഉപകരിക്കൂ. താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഈ സഖ്യം രാജ്യ താൽപര്യത്തിന് എതിരാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കെ.എം മാണിക്കെതിരെ സമരം ചെയ്ത അണികളെ വഞ്ചിക്കുകയാണ് നേതൃത്വം.2009 ൽ ലോകസഭ തിരഞ്ഞെടുപ്പിലും2006ലും.2011ലും, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജമ...    Read More on: http://360malayalam.com/single-post.php?nid=2049
കെ.എം മാണിക്കെതിരെ സമരം ചെയ്ത അണികളെ വഞ്ചിക്കുകയാണ് നേതൃത്വം.2009 ൽ ലോകസഭ തിരഞ്ഞെടുപ്പിലും2006ലും.2011ലും, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജമ...    Read More on: http://360malayalam.com/single-post.php?nid=2049
ജമാഅത്തെ ഇസ്ലാമി കേരള കോൺഗ്രസ് വിഷയത്തിൽ സിപിഎം അവസരവാദ രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്ന്; കെ.കെ. സുരേന്ദ്രൻ കെ.എം മാണിക്കെതിരെ സമരം ചെയ്ത അണികളെ വഞ്ചിക്കുകയാണ് നേതൃത്വം.2009 ൽ ലോകസഭ തിരഞ്ഞെടുപ്പിലും2006ലും.2011ലും, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്