വിവിഐപികൾക്കായി രണ്ടാമത്തെ പ്രത്യേക വിമാനം ഇന്നെത്തും

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ വാങ്ങിയ ബോയിംഗ് 777 വിമാനങ്ങളിൽ രണ്ടാമത്തേത് ഇന്ന് ഡൽഹിയിൽ  എത്തും. ഒക്ടോബർ ഒന്നിനാണ് ആദ്യ വിമാനം  ഡൽഹിയിലെത്തിയത്.

രണ്ട് വിമാനങ്ങളും ഓഗസ്റ്റിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തീയതി വൈകി. സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് സജ്ജീകരിച്ച രണ്ട് ബി777 വിമാനങ്ങളാണ് ഇത്.  പുതിയ വിമാനം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.  രണ്ട് വിമാനങ്ങൾക്കും മിസൈൽ പ്രതിരോധ സംവിധാനമുണ്ട്.  യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത്രയും കാലം മൂന്ന് പേരിൽ ആർക്കെങ്കിലും(രാഷ്ട്രപതി, ഉപരാഷ്ട്രപതി,പ്രധാനമന്ത്രി)ഒരാൾക്ക് വിദേശയാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം എയർ ഇന്ത്യയുടെ വിമാനങ്ങൾ സർക്കാർ ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. പ്രധാനമന്ത്രിക്ക് ഓഫീസ്, സ്ലീപ്പിംഗ് ഏരിയ തുടങ്ങിയ ഇടം ക്രമീകരിക്കാൻ വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് സീറ്റുകൾ നീക്കം ചെയ്യുകയാണ് ചെയ്തിരുന്നത്.

#360malayalam #360malayalamlive #latestnews

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ വാങ്...    Read More on: http://360malayalam.com/single-post.php?nid=2022
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ വാങ്...    Read More on: http://360malayalam.com/single-post.php?nid=2022
വിവിഐപികൾക്കായി രണ്ടാമത്തെ പ്രത്യേക വിമാനം ഇന്നെത്തും പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രകൾക്കായി ഇന്ത്യ വാങ്ങിയ ബോയിംഗ് 777 വിമാനങ്ങളിൽ രണ്ടാമത്തേത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്