പാകിസ്ഥാനുമായുള്ള തുടർ ചർ‍ച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ

ദില്ലി: പാകിസ്ഥാനുമായുള്ള തുടർ ചർ‍ച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീർ മാത്രം അജണ്ടയിൽ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് തന്നെയാണ് ഈ വിവരം ഔദ്യോ​ഗികമായി അറിയിച്ചത്. ജമ്മുകശ്മീ‌‌ർ വിഷയത്തിൽ ഇന്ത്യ നിലപാട് ശക്തമാക്കുന്നതോടെ ഇനി പാകിസ്ഥാനുമായി സമീപ ഭാവിയിൽ ച‌‌‍ർച്ചകളുണ്ടാവാൻ സാധ്യതയില്ല. 

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ച‌ർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്. ഇന്ത്യയുമായി ച‌ർച്ച നടത്താവുന്ന അന്തരീക്ഷമല്ലെന്ന് പാക് വിദേശകാര്യമന്ത്രി  ഷാ മെഹമൂദ് ഖുറേഷിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ചൈനയ്ക്കെതിരെ ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. 

#360malayalam #360malayalamlive #latestnews

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗ...    Read More on: http://360malayalam.com/single-post.php?nid=2011
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗ...    Read More on: http://360malayalam.com/single-post.php?nid=2011
പാകിസ്ഥാനുമായുള്ള തുടർ ചർ‍ച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ച‌ർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്