തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് വൻ തിരിച്ചടിയാകുമെന്ന് ഡോ. ഫസൽ ഗഫൂർ

ജമായത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരമാണ്. യുഡിഎഫിന് കിട്ടേണ്ട വോട്ടു കുടി കിട്ടാതാകുമെന്നും ഫസൽ ഗഫൂർ ട്വന്റിഫോറിനോട് പറഞ്ഞു. 

കേരളത്തിലെ ഭരണ തുടർച്ച തീരുമാനിക്കുന്നത് കൊറോണയായിരിക്കും. വിവാദങ്ങൾ വോട്ടിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. സ്വപ്നയും സരിതയും വോട്ടിനെ ബാധിക്കില്ല. കൊറോണയെ നന്നായി നേരിട്ടാൽ വോട്ട് കിട്ടും. എംഇഎസ് നേതൃത്വം ഒഴിഞ്ഞു പോകുന്ന പ്രശ്‌നമില്ലെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.


യുഡിഎഫ് കൺവീനർ എം.എം.ഹസൻ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസിനെ കണ്ടതിന് പിന്നാലെ വെൽഫെയർ പാർട്ടിയുടെ പ്രതികരണം വന്നതാണ് രാഷ്ട്രീയ ചർച്ചയായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക നീക്കുപോക്കുണ്ടെന്നും കോൺഗ്രസ്, ലീഗ് ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നുമായിരുന്നു വെൽഫെയർ പാർട്ടിയുടെ പ്രതികരണം.

#360malayalam #360malayalamlive #latestnews

ജമായത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്...    Read More on: http://360malayalam.com/single-post.php?nid=2007
ജമായത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്...    Read More on: http://360malayalam.com/single-post.php?nid=2007
തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് വൻ തിരിച്ചടിയാകുമെന്ന് ഡോ. ഫസൽ ഗഫൂർ ജമായത് ബന്ധം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം മണ്ടത്തരമാണ്. യുഡിഎഫിന് കിട്ടേണ്ട വോട്ടു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്