പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 10.89 കോടി രൂപ കിഫ്ബി അനുവതിച്ചു

പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് 10.89 കോടി രൂപ കിഫ്ബി പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച് ഉത്തരവായി. ആധുനിക സൗകര്യത്തോടെയുള്ള കാഷ്വാലിറ്റി, ഐ.സി.യു. യൂണിറ്റ്, ഔട്ട്പേഷ്യന്‍റ് പരിശോധനാ മുറികള്‍, വാര്‍ഡുകള്‍ അടക്കമുള്ള കെട്ടിട സമുച്ചയമാണ്  ഒരുങ്ങുക. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏകദേശം 7.5 കോടി രൂപയും, ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്കായി ഏകദേശം 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) ആയി കിറ്റ്കോ (KITCO)യാണ് പ്രവര്‍ത്തിക്കുക. പദ്ധതി എത്രയും വേഗത്തില്‍ ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ ബഹു. സ്പീക്കര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

#360malayalam #360malayalamlive #latestnews

പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് 10.89 കോടി രൂപ കിഫ്ബി പ...    Read More on: http://360malayalam.com/single-post.php?nid=1990
പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് 10.89 കോടി രൂപ കിഫ്ബി പ...    Read More on: http://360malayalam.com/single-post.php?nid=1990
പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 10.89 കോടി രൂപ കിഫ്ബി അനുവതിച്ചു പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് 10.89 കോടി രൂപ കിഫ്ബി പദ്ധതിയില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്