കരുത്തുകാട്ടി ഐ‌.എൻ.‌എസ് പ്രബൽ; ലക്ഷ്യം തകർത്ത് കപ്പൽ പ്രതിരോധ മിസൈൽ

ന്യൂഡൽഹി: കപ്പലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മിസൈൽ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈൽ പരീക്ഷണം നടത്തിയത്. പരമാവധി ദൂരത്തിൽ തൊടുത്തുവിട്ട മിസൈൽ, അറബികടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പൽ തകർത്തതായി നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. കപ്പൽ തകർക്കുന്നതിന്‍റെ വിഡിയോയും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മിസൈലുകളുടെ വ്യാഴാഴ്ച നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണമാണ് നടത്തിയത്. നേരത്തെ, പൊഖ്റാനിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു.

അന്തർവാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള നാവികസേനയുടെ അത്യാധുനിക യുദ്ധകപ്പൽ 'ഐ.എൻ.എസ് കവരത്തി' ഇന്നലെ രാഷ്ട്രത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പലിൽ നൂതന ആയുധങ്ങളും അന്തർവാഹിനികളെ കണ്ടെത്താനുള്ള സെൻസർ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അന്തർവാഹിനി ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും ദീർഘ ദൂരത്തിൽ വിന്യസിക്കാനും കപ്പലിന് ശേഷിയുണ്ട്.



#360malayalam #360malayalamlive #latestnews

കപ്പലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മിസൈൽ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവി...    Read More on: http://360malayalam.com/single-post.php?nid=1986
കപ്പലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മിസൈൽ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവി...    Read More on: http://360malayalam.com/single-post.php?nid=1986
കരുത്തുകാട്ടി ഐ‌.എൻ.‌എസ് പ്രബൽ; ലക്ഷ്യം തകർത്ത് കപ്പൽ പ്രതിരോധ മിസൈൽ കപ്പലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മിസൈൽ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് പ്രബൽ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്