കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി കേരളം; കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ നടപടി

കർഷകർക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ വന്യജീവി നിയമപ്രകാരം കൊല്ലാനാകാത്ത കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്നതിന് അനുമതിക്കായി വനംമന്ത്രി കെ.രാജു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി തേടി.

കാട്ടുപന്നികളെ പിടികൂടി ഇല്ലായ്‌മ ചെയ്യാൻ കഴിയാതെ വന്നതോടെ ഇവ പെ‌റ്രുപെരുകി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതിനെ തുടർന്ന് നാട്ടിലിറങ്ങുന്നവയെ മാത്രം വെടിവച്ച് കൊല്ലാൻ സംസ്ഥാന വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ ഇങ്ങനെ പന്നികളെ നശിപ്പിച്ചിട്ടും അവയുടെ എണ്ണം കുറയാതെ വന്നതും ശല്യം വർദ്ധിച്ചതുമാണ് വ്യാപകമായി പന്നികളെ ഇല്ലായ്‌മ ചെയ്യാൻ സർക്കാർ തയ്യാറാകുന്നത്.സംസ്ഥാന വ്യാപകമായാകില്ല പന്നിശല്യം വർദ്ധിച്ച മേഖലകളെ ക്ളസ്‌റ്ററായി തിരിച്ചാകും ഇവയെ നശിപ്പിക്കുക എന്ന് മന്ത്രി കെ.രാജു അറിയിച്ചു.

വനംമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇങ്ങനെ:

കാട്ടുപന്നിയെ വെർമിൻ ആക്കാൻ കേന്ദ്ര അനുമതി തേടാൻ ഉത്തരവായി.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി.
കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശ മായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല.
ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ ഈ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും.


#360malayalam #360malayalamlive #latestnews

കർഷകർക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ വന്യജീവി നിയമപ്രക...    Read More on: http://360malayalam.com/single-post.php?nid=1958
കർഷകർക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ വന്യജീവി നിയമപ്രക...    Read More on: http://360malayalam.com/single-post.php?nid=1958
കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി കേരളം; കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ നടപടി കർഷകർക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ വന്യജീവി നിയമപ്രകാരം കൊല്ലാനാകാത്ത കാട്ടുപന്നികളെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്