കടലാക്രമണം -അടിയന്തര ഇടപടല്‍ വേണം : ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി

പൊന്നാനി തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായ സാഹചര്യത്തില്‍  അടിയന്തരമായി ഇടപെടണമെന്ന് ഇ.ടി.മുഹമദ് ബഷീര്‍ എം.പി. ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേട്പാട് സംഭവിക്കുകയും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, എം.ഇ.എസിന് പിന്‍വശം, മുറിഞ്ഞായി, പുതുപൊന്നാനി മേഖലകളിലാണ് കടലാക്രമണം ശക്ത മായിട്ടുള്ളത് കൂടാതെ പാലപ്പെട്ടിയിലും വെളിയങ്കോടും കടലാക്രമാണം രൂക്ഷമാണ്.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതം പേറുന്ന തീരദേശം ട്രോളിംഗ് നിരോധനവും ട്രിപ്പിള്‍ ലോക്ഡൗണും കടലാക്രമണവും മൂലം മുഴു പട്ടിണിയിലേക്ക് നീങ്ങിയിരിക്കുകയാണ്. . നേരത്തെ കടലാക്രമണ സമയങ്ങളില്‍ ബന്ധുവീടുകളിലേക്കും മറ്റിടങ്ങളിലേക്കും മാറി താമസിച്ചിരുന്ന കടലോര നിവാസികളില്‍ ഭൂരിഭാഗം പേരും ക്വാറന്റയിനില്‍ ആയതിനാല്‍ ഇവര്‍ക്ക് മാറി താമസിക്കാനിടമില്ലതായിട്ടുണ്ട്.  അതുകൊണ്ട് തന്നെ ഇവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും  അടിയന്തര യോഗം  വിളിച്ചുകൂട്ടുണമെന്നും എം.പി. കളക്ടറോട് ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=195
...    Read More on: http://360malayalam.com/single-post.php?nid=195
കടലാക്രമണം -അടിയന്തര ഇടപടല്‍ വേണം : ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്