കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ്; 30 ലക്ഷം പേർക്കു നേട്ടം

ന്യൂഡൽഹി: ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകും. ബോണസും നോൺ–പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും നൽകാനായി ഉടൻ 3737 കോടി രൂപ വിതരണം ചെയ്യാനാണു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

വിജയദശമിക്കു മുൻപ് 30 ലക്ഷത്തോളം ജീവനക്കാർക്ക് ഒറ്റത്തവണയായാണു ബോണസ് നൽകുക. റെയിൽവേ, പോസ്റ്റ് ഓഫിസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാർക്ക് ഉൾപ്പെടെയാണ് ആനുകൂല്യം കൈമാറുക. മധ്യവർഗത്തിന്റെ കയ്യിൽ പണമെത്തുന്നതു വിപണിയെ ഉഷാറാക്കുമെന്നാണു പ്രതീക്ഷയെന്നു ജാവഡേക്കർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകു...    Read More on: http://360malayalam.com/single-post.php?nid=1934
ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകു...    Read More on: http://360malayalam.com/single-post.php?nid=1934
കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ്; 30 ലക്ഷം പേർക്കു നേട്ടം ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകും. ബോണസും നോൺ–പ്രൊഡക്ടിവിറ്റി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്