വ്യവസായ വകുപ്പിൻറെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുന്നു

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി ജില്ലാതലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ സഹകരണസംഘം രജിസ്റ്റര്‍ ചെയ്യും. ആദ്യ ഘട്ടത്തില്‍ 25 വനിതകള്‍ അടങ്ങുന്ന സംഘമാണ് ജില്ലാടിസ്ഥാനത്തില്‍ ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് സന്നദ്ധരായി എത്തുന്നവര്‍ക്ക് സഹകരണ സംഘം വഴി മൂന്നില്‍ ഒന്ന് സബ്‌സിഡി അനുവദിക്കും. വരും ഘട്ടത്തില്‍ കൂടുതല്‍ വനിതകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 700 ഓളം പേര്‍ക്ക് ഒരു വര്‍ഷത്തിനകം ഈ വിധം തൊഴില്‍ നല്‍കാനുമെന്നാണ് പ്രതീക്ഷ.

#360malayalam #360malayalamlive #latestnews

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മ...    Read More on: http://360malayalam.com/single-post.php?nid=1925
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മ...    Read More on: http://360malayalam.com/single-post.php?nid=1925
വ്യവസായ വകുപ്പിൻറെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുന്നു പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ച് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി ജില്ലാതലത്തില്‍ വ്യവസായ വകുപ്പിന്...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്