എല്ലാ തീവ്രവാദികളും വളർന്നു തുടങ്ങുന്നത് മദ്രസയിലാണെന്ന മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ഇന്ദോർ: തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്‍റെ പ്രസ്താവന വിവാദത്തിൽ. ഇന്ദോറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എല്ലാ തീവ്രവാദികളും മദ്​റസകളിലാണ് വളരുന്നതെന്ന പരാമർശം ഉഷ താക്കൂർ നടത്തിയത്.

തീവ്രവാദികൾ ജമ്മു കശ്മീരിനെ ഒരു തീവ്രവാദ ഫാക്ടറിയാക്കി മാറ്റിയെന്നും മന്ത്രി ആരോപിച്ചു. ദേശീയത പാലിക്കാൻ കഴിയാത്ത മദ്​റസകൾ, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്‍റെ സമ്പൂർണ പുരോഗതി ഉറപ്പാക്കണമെന്നും ഉഷ താക്കൂർ ആവശ്യപ്പെട്ടു. 

നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ തീവ്രവാദികളും മദ്​റസയിൽ പഠിച്ചതായി കാണാമെന്ന് സദസിനോട് മന്ത്രി പറഞ്ഞു. കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതിൽ മദ്​റസകൾ പരാജയപ്പെടുന്നതായും ഉഷ താക്കൂർ പറഞ്ഞു. 

സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്​റസകൾ അടച്ചുപൂട്ടുമെന്ന് അസം ധനകാര്യ-ആസൂത്രണ വകുപ്പ്​ മന്ത്രി ഹിമന്ദ ബിസ്വ ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ദോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ കൂടിയായ ഉഷ താക്കൂറിന്‍റെ വിവാദ പരാമർശം.

#360malayalam #360malayalamlive #latestnews

തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്‍റെ പ്രസ്താവന വിവാദത്തിൽ. തീവ്രവാദികൾ ജമ്മു കശ്മീരിനെ ഒ...    Read More on: http://360malayalam.com/single-post.php?nid=1912
തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്‍റെ പ്രസ്താവന വിവാദത്തിൽ. തീവ്രവാദികൾ ജമ്മു കശ്മീരിനെ ഒ...    Read More on: http://360malayalam.com/single-post.php?nid=1912
എല്ലാ തീവ്രവാദികളും വളർന്നു തുടങ്ങുന്നത് മദ്രസയിലാണെന്ന മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ തീവ്രവാദികൾ വളരുന്നത് മദ്​റസകളിലെന്ന മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂറിന്‍റെ പ്രസ്താവന വിവാദത്തിൽ. തീവ്രവാദികൾ ജമ്മു കശ്മീരിനെ ഒരു തീവ്രവാദ ഫാക്ടറിയാക്കി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്