സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ; നിൽപ്പ് സമരം

സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രഖ്യാപന വഞ്ചനകൾ ക്കെതിരെ യും മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ മാറഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു . കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അനുവദിക്കുക , അംശാദായ അടവിന് അനുപാതമായി ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുക , തിരിച്ചുവന്ന് പ്രവാസികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക, കോവിഡ് കാലത്ത് പ്രവാസികളോടുള്ള പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക , എന്നീ ആവശ്യം ഉന്നയിച്ചാണ് മാറഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത് . കെപിസിസി മെമ്പർ ഇഫ്തിക്കാറുദ്ദീൻ  ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആസാദ് എള യേടത്ത് അധ്യക്ഷത വഹിച്ചു. ഫിറോസ് പുറങ്ങ് ,ഇ എം മുഹമ്മദ് ,ഷൗക്കത്ത് , പ്രകാശൻ, അസീസ്, റാഷിദ്, അഷറഫ്, പ്രകാശൻ, സൈനുദ്ദീൻ, മുഹമ്മദാലി, ഡി സിസി മെമ്പർ മാധവൻ, ആരിഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.ജനറൽ സെക്രട്ടറി നജീബ് എം ടി സ്വാഗതവും വൈസ് പ്രസിഡൻറ് അശോകൻ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രഖ്യാപന വഞ്ചനകൾ ക്കെതിരെ യും മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ് കമ്...    Read More on: http://360malayalam.com/single-post.php?nid=1888
സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രഖ്യാപന വഞ്ചനകൾ ക്കെതിരെ യും മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ് കമ്...    Read More on: http://360malayalam.com/single-post.php?nid=1888
സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ; നിൽപ്പ് സമരം സംസ്ഥാന സർക്കാരിൻറെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രഖ്യാപന വഞ്ചനകൾ ക്കെതിരെ യും മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്