പൊന്നാനി നഗരസഭയുടെ കാർഷികപദ്ധതി തുടങ്ങി

പൊന്നാനി: ഗ്രോബാഗിൽ ഇഞ്ചിയും മഞ്ഞളും കുറ്റിക്കുരുമുളകും വിളയിക്കാനുള്ള കാർഷികപദ്ധതിയുമായി പൊന്നാനി നഗരസഭ. 2019-20 വാർഷികപദ്ധതിയിൽ എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

ഒരാൾക്ക് മൂന്ന് ഗ്രോബാഗ് വീതം ഇഞ്ചിയും മഞ്ഞളും രണ്ട് ഗ്രോബാഗ് കുറ്റിക്കുരുമുളകുമാണ് നൽകുന്നത്. 1000 രൂപയാണ് പാക്കേജിന്റെ വില. അതിൽ 160 രൂപയാണ് ഗുണഭോക്തൃവിഹിതം.

ആദ്യഘട്ടത്തിൽ കുറ്റിക്കുരുമുളകാണ് വിതരണംചെയ്തത്. പ്രത്യേകം വികസിപ്പിച്ചെടുത്ത വിത്തുകൾ ലഭ്യമാകുന്നതോടെ ഇഞ്ചി, മഞ്ഞൾ വിത്തുകൾകൂടി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടം നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.

ഈശ്വരമംഗലത്തെ നഗരസഭയുടെ കാർഷിക നഴ്സറിയിൽ നടന്ന ചടങ്ങിൽ കൃഷി വർക്കിങ്‌ ഗ്രൂപ്പ് ചെയർപേഴ്‌സൺ വി.വി. സുഹറ അധ്യക്ഷതവഹിച്ചു.

സേതുമാധവൻ, ഇക്ബാൽ മഞ്ചേരി, സലീം, ടി.വൈ. അരവിന്ദാക്ഷൻ, രജീഷ് ഊപ്പാല എന്നിവർ പങ്കെടുത്തു


റിപ്പോർട്ട്: സി. പ്രദീപ് കുമാർ

#360malayalam #360malayalamlive #latestnews

പൊന്നാനി: ഗ്രോബാഗിൽ ഇഞ്ചിയും മഞ്ഞളും കുറ്റിക്കുരുമുളകും വിളയിക്കാനുള്ള കാർഷികപദ്ധതിയുമായി......    Read More on: http://360malayalam.com/single-post.php?nid=1880
പൊന്നാനി: ഗ്രോബാഗിൽ ഇഞ്ചിയും മഞ്ഞളും കുറ്റിക്കുരുമുളകും വിളയിക്കാനുള്ള കാർഷികപദ്ധതിയുമായി......    Read More on: http://360malayalam.com/single-post.php?nid=1880
പൊന്നാനി നഗരസഭയുടെ കാർഷികപദ്ധതി തുടങ്ങി പൊന്നാനി: ഗ്രോബാഗിൽ ഇഞ്ചിയും മഞ്ഞളും കുറ്റിക്കുരുമുളകും വിളയിക്കാനുള്ള കാർഷികപദ്ധതിയുമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്