പൊന്നാനിക്ക് അന്‍പത് കൊല്ലത്തേക്ക് കുടിവെള്ളംമുട്ടാതിരിക്കാനുള്ള സമഗ്ര പദ്ധതി യാഥാര്‍ത്യത്തിലേക്ക്

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി സർക്കാരിന്റെം പുതിയ നിർമ്മാണ സംവിധാനമായ കിഫ്‌ബി പദ്ധതിയിലൂടെ  ആദ്യ ഘട്ടത്തിന് 75 കോടി  അനുവദിക്കപ്പെട്ടതോടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാവുക എന്ന എക്കാലത്തെയും സ്വപ്നമാണ് സഫലമാവുന്നത്. 2016 -17 വർഷത്തെ  ഈ സർക്കാരിന്റെള ആദ്യ ബഡ്ജറ്റിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ കൊടുത്ത കത്ത് പ്രകാരമാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. പദ്ധതിയുടെ 75 % പ്രവർത്തികൾ പൂർത്തിയായി. പുതുവർഷത്തിൽ പദ്ധതി നാടിനു സമർപ്പിക്കാനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തികൾ നടന്നു വരുന്നു.

പൊന്നാനി മണ്ഡലത്തിലെ നഗരസഭയടക്കമുള്ള മുഴുവൻ പഞ്ചായത്തുകളിലേക്കും   [മാറഞ്ചേരി ,വെളിയങ്കോട് ,പെരുമ്പടപ്പ് നന്നമുക്ക്, ആലങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകൾ], കൂടാതെ തവനൂർ മണ്ഡലത്തിലെ എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി എന്നീ നാലു ഗ്രാമ പഞ്ചായത്തുകളിലേക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് പദ്ധതി .

ആദ്യ ഘട്ടത്തിൽ വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റ്, ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള വിതരണ ടാങ്കിലേക്കെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സംവിധാനങ്ങൾ, പമ്പിങ് മെയിൻ അടക്കമുള്ള പ്രവർത്തികളാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം നിലവിലുള്ള വിതരണ സംവിധാനത്തിലൂടെ കൊടുക്കാൻ കഴിയും .

നിലവിലുള്ള വിതരണ ശൃംഖലയുടെ ശേഷിയുടെ ഇരട്ടി കണക്ഷനുകൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെ മതിയായ അളവിലും ഫോഴ്സിലും വിതരണം ചെയ്യാൻ ആകുന്നില്ല .

പൊന്നാനി മണ്ഡലം പൂർണ്ണമായും തവനൂർ മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കു ന്നതിനാണ് പദ്ധതി 

നിലവിൽ കുടിവെള്ളത്തിന്റെ അവസ്ഥ 

കടലും ,കായലും പുഴയും ,പുഞ്ചക്കോള്‍ നിലങ്ങളും  അതിരിടുന്ന പൊന്നാനി മണ്ഡലത്തിലെ പലഭാഗങ്ങളിലും ശുദ്ധജലത്തിനു വലിയ പ്രയാസം നേരിടുന്നു . പ്രത്യേകിച്ച് പൊന്നാനി നഗരസഭയുടെ 80% പ്രദേശങ്ങളും ഉപ്പുവെള്ളത്താല്  ചുറ്റപ്പെട്ടു കിടക്കുകയാണ്.

 കേരള വാട്ടർ അതോറിറ്റിയുടെ നരിപ്പറമ്പിൽ ഉള്ള പമ്പിങ് സ്റ്റേഷനിൽ നിന്നാണ് പൊന്നാനി നഗരസഭയടക്കമുള്ള  വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത്. 

2011  ൽ ചമ്രവട്ടം റെഗുലേറ്റർ  കം ബ്രിഡ്ജ് കമ്മീഷൻ ചെയ്യുന്നത് വരെ കടലിൽ നിന്നും അഴിമുഖം വഴി ഭാരതപ്പുഴയിലൂടെ  ഉപ്പുവെള്ളം കയറി ഉപ്പുവെള്ളം കലർന്ന വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥയായിരുന്നു. റെഗുലേറ്റർ  വന്നതോടെ  അതിനു  പരിഹാരമായി. എന്നാൽ ഭാരതപ്പുഴയിൽ നിന്നും എടുക്കുന്ന വെള്ളം ശുദ്ധീകരണ പ്രക്രിയകള്‍ക്ക് വിദേയമാക്കാതെ ബ്ലീച്ചിങ് പൌഡർ കലർത്തി അണുവിമുക്തമാക്കി നേരിട്ട് കുടിവെള്ളത്തിനായി വിതരണം ചെയ്യുകയാണ് പതിവ് . 

മഴക്കാലമാകുമ്പോള്‍ പുഴയിലെ വെള്ളം കലങ്ങും. ആ സമയങ്ങളില്‍ കലക്കവെള്ളം അതേപോലെ വിതരണം ചെയ്യേണ്ട അവസ്ഥയാണ്. നിലവിലുള്ളത്.

ആവശ്യത്തിന്റെ 60 % ജലം മാത്രമേ പൈപ്പിലൂടെ വിതരണം ചെയ്യാനാകുന്നുള്ളു. കുറെ പേര് കിണറിനെ ആശ്രയിക്കുന്നു. എന്നാൽ വേനൽ കാലത്ത് കിണറുകൾ വറ്റുന്നതിനാൽ ടാങ്കർ ലോറിയിൽ ജലം എത്തിച്ചാണ് കുടിവെള്ള ആവശ്യം നിറവേറ്റുന്നത്.

അന്‍പത് വര്‍ഷം മുന്നില്‍ മുന്നില്‍കണ്ടുള്ള ദീർഘ വീക്ഷണം 

അൻപത് വർഷത്തെ ജല ആവശ്യം മുന്നിൽ കണ്ടു കൊണ്ടുള്ള കപാസിറ്റിയോട് കൂടിയ ജല ശുദ്ധീകരണ ശാലയാണ് ആദ്യ ഘട്ടമായി 75 കോടിരൂപ ചെലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പാക്കുന്നത്. ഇത് പദ്ധതിയുടെ ആദ്യ ഘട്ടമാണ് .

അത് പോലെ അൻപത് വർഷത്തെ ജല ആവശ്യവും ജനസംഖ്യ വർധനവും കണക്കാക്കിയുള്ള വിതരണ ശൃംഖലയും  നടപ്പാക്കുന്നു. പൊന്നാനി നരസഭയിലെ വിതരണ ശൃംഖല പൂർണ്ണമായും പുതുക്കി സ്ഥാപിക്കുന്നതിനായി 135 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തി DPR സമർപ്പിച്ചു. തുടർന്ന് ബാക്കി സ്ഥലങ്ങളിലെ വിതരണ ശൃംഖലയും മാറ്റി സ്ഥാപിക്കും.

പൊന്നാനിയിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന നാളിതുവരെയുള്ള  ജനങ്ങളുടെ ആവശ്യമാണ് പദ്ധതിയിലൂടെ യാഥാർഥ്യമാവുന്നത് .

ദേശീയ ജലജീവന മിഷൻ പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജല ജീവന മിഷൻ പദ്ധതി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുപരിധിയിലും നടപ്പാക്കി വരുന്നു.

മുഖ്യമന്ത്രി പദ്ധതി സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്തു, ഗ്രാമീണ കുടുംബങ്ങള്ക്ക് ശുദ്ധജലം പൈപ്പ് കണക്ഷൻ വഴി ഓരോരുത്തരുടെയും വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. 

പൊന്നാനി കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല പൂര്‍ത്തിയാവുന്നതോടെ എല്ലാ വീട്ടിലേക്കും ശുദ്ധീകരിച്ച ജലം പൈപ്പ് കണക്ഷന്‍ വഴി എത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി സർക്കാരിന്റെം പുതിയ നിർമ്മാണ സംവിധാനമായ കിഫ്‌ബി പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിന് 75 കോടി........    Read More on: http://360malayalam.com/single-post.php?nid=1804
പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി സർക്കാരിന്റെം പുതിയ നിർമ്മാണ സംവിധാനമായ കിഫ്‌ബി പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിന് 75 കോടി........    Read More on: http://360malayalam.com/single-post.php?nid=1804
പൊന്നാനിക്ക് അന്‍പത് കൊല്ലത്തേക്ക് കുടിവെള്ളംമുട്ടാതിരിക്കാനുള്ള സമഗ്ര പദ്ധതി യാഥാര്‍ത്യത്തിലേക്ക് പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി സർക്കാരിന്റെം പുതിയ നിർമ്മാണ സംവിധാനമായ കിഫ്‌ബി പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിന് 75 കോടി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്