അമിത സമ്മര്‍ദം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നാളെ മുതല്‍; അധിക ഡ്യൂട്ടി ബഹിഷ്കരിക്കും.

കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ അമിത സമ്മര്‍ദമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെത് ആണ് തീരുമാനം.

ഡ്യൂട്ടി കഴിഞ്ഞുള്ള ഓണ്‍ലൈന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഒഴിവാകാനും തീരുമാനിച്ചു. കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊവിഡിന് പുറമെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും. കൊവിഡുമായി ബന്ധമില്ലാത്ത പരിശീലനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ഡ്യൂട്ടി സമയത്തില്‍ അല്ലാതെയുള്ള സൂം യോഗങ്ങളും ബഹിഷ്‌കരിക്കമെന്നും വിവരം.

ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന അഭ്യര്‍ത്ഥന തുടര്‍ന്നുകൊണ്ടിരിക്കെ അവധി റദ്ദാക്കിയ തീരുമാനമാണ് പുറത്തിറക്കിയത്. നീതി നിഷേധത്തിന്റെ അതിരുകള്‍ കടക്കുന്നതാണിതെന്നും രോഗികളുടെ ചികിത്സയെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്നും സംഘടന.


#360malayalam #360malayalamlive #latestnews

കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ അമിത സമ്മര്‍ദമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് കടക്...    Read More on: http://360malayalam.com/single-post.php?nid=1738
കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ അമിത സമ്മര്‍ദമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് കടക്...    Read More on: http://360malayalam.com/single-post.php?nid=1738
അമിത സമ്മര്‍ദം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നാളെ മുതല്‍; അധിക ഡ്യൂട്ടി ബഹിഷ്കരിക്കും. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ അമിത സമ്മര്‍ദമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. നാളെ മുതല്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്