ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകും

ന്യൂഡൽഹി: ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നത്.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

#360malayalam #360malayalamlive #latestnews

ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ്......    Read More on: http://360malayalam.com/single-post.php?nid=1736
ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ്......    Read More on: http://360malayalam.com/single-post.php?nid=1736
ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകും ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്