സിനിമാ തിയേറ്ററുകൾ ഉടനടി തുറക്കേണ്ടതില്ല എന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ.

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിലയിരുത്തൽ. 15-ാം തീയതി മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതി അനുകൂലമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് നിർണായക വിലയിരുത്തൽ.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഒരുമാസം കൂടി അടഞ്ഞു കിടക്കണം. തിയേറ്ററുകൾ ഉടൻ തുറന്നാലും സിനിമ കാണാൻ ആരും വരില്ല.
മാത്രമല്ല, നിർമാതാക്കളും വിതരണക്കാരും സിനിമ നൽകുന്ന പക്ഷം ട്രയൽ റൺ എന്നനിലയിൽ കോർപറേഷൻ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്നും കെ.എസ്.എഫ്.ഡി.സി. വ്യക്തമാക്കി.

അതേസമയം, തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഘടകൾ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും സംഘടനകൾ വ്യക്തമാക്കി.


#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിലയിരുത്തൽ. 15-ാം തീയതി മുതൽ നിയന്ത്രണങ്ങ...    Read More on: http://360malayalam.com/single-post.php?nid=1719
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിലയിരുത്തൽ. 15-ാം തീയതി മുതൽ നിയന്ത്രണങ്ങ...    Read More on: http://360malayalam.com/single-post.php?nid=1719
സിനിമാ തിയേറ്ററുകൾ ഉടനടി തുറക്കേണ്ടതില്ല എന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിലയിരുത്തൽ. 15-ാം തീയതി മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്