ചൈനക്ക് ചെവികൊടുക്കാതെ ഇന്ത്യ: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം ഒരുമിച്ച് നിര്‍വഹിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടു. ശത്രുരാജ്യങ്ങളില്‍ നിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമേഖലകളില്‍ വികസനം വേഗത്തിലാക്കുന്നത്.

ഉള്‍പ്രദേശങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്നതിനു വേണ്ടിയാണ് തന്ത്രപ്രധാന മേഖലകളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വളരെ വേഗം എത്തിപ്പെടാനാണ് ഈ പാലങ്ങള്‍ നിര്‍മ്മിച്ചത്. അതിര്‍ത്തിയിലെ റോഡ് നിര്‍മാണം നിര്‍ത്തണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് ഇന്ത്യ വീണ്ടും തെളിയിച്ചു.

ചൈന പ്രകോപനങ്ങള്‍ തുടരുമ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ ചെലുത്തി ഗതാഗതം-ആയുധ-സൈനിക നീക്കം എന്നിവയ്ക്ക് സൗകര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക്, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.


#360malayalam #360malayalamlive #latestnews

ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം ഒരുമിച്ച് നിര്‍വഹിച്ച് കേന്ദ്ര പ്രതിരോധമന...    Read More on: http://360malayalam.com/single-post.php?nid=1687
ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം ഒരുമിച്ച് നിര്‍വഹിച്ച് കേന്ദ്ര പ്രതിരോധമന...    Read More on: http://360malayalam.com/single-post.php?nid=1687
ചൈനക്ക് ചെവികൊടുക്കാതെ ഇന്ത്യ: അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം ഒരുമിച്ച് നിര്‍വഹിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്