41 വര്‍ഷത്തിനിടയില്‍ ഒന്നരലക്ഷം കത്തുകളെഴുതി അയച്ച് പൊന്നാനിയിലെ ദമ്പതികൾ

നീണ്ട 41 വർഷങ്ങൾക്കിടയിൽ ഒന്നരലക്ഷം കത്തുകളെഴുതി അൽഭുതം സൃഷ്ടിച്ചിരിക്കുകയാണ് പൊന്നാനി പന്താവൂർ സ്വദേശിയായ കുഞ്ഞിപ്പയും നഫീസയും. സമകാലിക സിനിമാ കാർഷിക വിഷയങ്ങളെ ആസ്പദമാക്കി ഇരുവരും എഴുതി അയച്ച കത്തുകൾ പരിചിതമല്ലാത്ത മാധ്യമങ്ങൾ കേരളത്തിൽ വളരെ കുറവായിരിക്കും. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള കുഞ്ഞിപ്പ, മദ്രസാധ്യപകനും, പാന്താവൂർ പള്ളിയിലെ മുക്രിയുമാണ്. ലോകത്തിലെ സംഭവങ്ങൾ അറിയാൻ റേഡിയോക്ക് കാതോർത്തിരുന്ന കാലഘട്ടത്തിന്റെ ഓർമപ്പേരാണ് കുഞ്ഞിപ്പയും നഫീസയും. ആകാശവാണിയിലെ വയലും വീടും തുടങ്ങി മിക്ക പരിപാടികളിലേക്കും മറക്കാതെ കത്തുകൾ എഴുതി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നവർ... ആകാശവാണിയിലേക്കുള്ള ഈ എഴുത്തുകൾ ആണ് ഇവരുടെ പേരുകൾ ഒരു കാലഘട്ടത്തിന്റെ ഓർമയായി എന്നും നിലനിന്നത്...!!

1979ലാണ് ആദ്യമായി ഇരുവരും കത്തെഴുതുന്നത്. ഒരു കൗതുകത്തിന് എഴുതി തുടങ്ങിയത് പിന്നീടൊരു ശീലമായി ജീവിതത്തിനൊപ്പം കൂട്ടുകയായിരുന്നു ഈ മദ്രസാധ്യപകൻ. ഒരു ദിവസം തന്നെ 40 വരെ കത്തുകൾ എഴുതി വലിയൊരു വിപ്ലവം സൃഷ്ടിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞിപ്പ തന്റെ നാട്ടിലുള്ള എല്ലാവിധ വികസന, സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും കത്തുകൾ എഴുതി, അവക്ക് മാധ്യമ ശ്രദ്ധ നേടികൊടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ നാട്ടിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കുഞ്ഞിപ്പയുടെ കത്തെഴുത്തിന് സാധിച്ചിട്ടുണ്ട്. 

ആകാശവാണി പരിപാടികളിലേക്ക് നിരന്തരമായി കത്തെഴുതിയത് കൊണ്ട് ഉണ്ടായ വലിയൊരു മാറ്റമായി കുഞ്ഞിപ്പ പറയുന്നത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന മാപ്പിളപ്പാട്ട് പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റി കിട്ടി എന്നതാണ്. കുഞ്ഞിപ്പയുടെ കത്തുകൾ വെറും അഭിപ്രായ പ്രകടനങ്ങൾ മാത്രം ആയിരുന്നില്ലെന്നും അവയ്ക്ക് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചിരുന്നു എന്നും അദേഹത്തിനു പറയാൻ സാധിക്കുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.. 

ഓൺലൈൻ നവ മാധ്യമങ്ങൾ അരങ്ങ് വാഴുന്ന ഇക്കാലത്തും, കത്തുകൾ കൈവിടാതെ, ഒരിക്കൽ അവയ്ക്കുണ്ടായിരുന്ന അതേ പ്രാധാന്യം ഇന്നും നൽകി കത്തുകളിലൂടെ പ്രതികരിക്കുകയും, മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഈ ദമ്പതികൾ ഒരു കാലഘട്ടത്തിന്റെ ഓർമയാണ്...!!..

#360malayalam #360malayalamlive #latestnews

നീണ്ട 41 വർഷങ്ങൾക്കിടയിൽ ഒന്നരലക്ഷം കത്തുകളെഴുതി അൽഭുതം സൃഷ്ടിച്ചിരിക്കുകയാണ് പൊന്നാനി പന്താവൂർ സ്വദേശിയായ കുഞ്ഞിപ്പയും നഫീസയ...    Read More on: http://360malayalam.com/single-post.php?nid=1595
നീണ്ട 41 വർഷങ്ങൾക്കിടയിൽ ഒന്നരലക്ഷം കത്തുകളെഴുതി അൽഭുതം സൃഷ്ടിച്ചിരിക്കുകയാണ് പൊന്നാനി പന്താവൂർ സ്വദേശിയായ കുഞ്ഞിപ്പയും നഫീസയ...    Read More on: http://360malayalam.com/single-post.php?nid=1595
41 വര്‍ഷത്തിനിടയില്‍ ഒന്നരലക്ഷം കത്തുകളെഴുതി അയച്ച് പൊന്നാനിയിലെ ദമ്പതികൾ നീണ്ട 41 വർഷങ്ങൾക്കിടയിൽ ഒന്നരലക്ഷം കത്തുകളെഴുതി അൽഭുതം സൃഷ്ടിച്ചിരിക്കുകയാണ് പൊന്നാനി പന്താവൂർ സ്വദേശിയായ കുഞ്ഞിപ്പയും നഫീസയും. സമകാലിക സിനിമാ കാർഷിക വിഷയങ്ങളെ ആസ്പദമാക്കി ഇരുവരും എഴുതി അയച്ച കത്തുകൾ പരിചിതമല്ലാത്ത മാധ്യമങ്ങൾ കേരളത്തിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്