മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് നാളെ മുതല്‍ ഭാഗീകമായി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും

 പൊതുജനങ്ങളുടെ പ്രവേശന നിയന്ത്രണം ഒരാഴ്ച്ചകുടി തുടരും.


മാറഞ്ചേരി: ജീവനക്കാര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരുന്ന മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.


ജീവനക്കാരില്‍ ഭൂരിഭാഗംപേരും നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗീകമായി മാത്രമേ നാളെ മുതല്‍ പുനരാരംഭിക്കാനാവൂ.

അതുകൊണ്ട്തന്നെ പഞ്ചായത്തിനകത്തേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തത്കാലം അനുമതി ഉണ്ടാകില്ല. കഴിഞ്ഞ പത്ത് ദിവസമായി അടഞ്ഞു കിടന്നിരുന്നതിനാല്‍ മുടങ്ങിപ്പോയ ഓഫീസ് ജോലികള്‍ക്കാവും മുന്‍ഗണന


പഞ്ചായത്ത് സെക്രട്ടറിക്കും സൂപ്രണ്ടിനും വൈസ്പ്രസിഡന്റിനും സെപ്തംബര്‍ 26നാണ് രോഗസ്ഥിരീകരണം വരുന്നത്.


ഇതിന്റെ ഭാഗമായി ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ജീവനക്കാരും ജന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പടെ അമ്പതോളം പേര്‍ സമ്പര്‍ക്കവിരോധ സ്വയം നിരീക്ഷണത്തിലായി.


ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 6 പേരെ സെപ്തംബര്‍ 28ന് പൊന്നാനിയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കി ഇതില്‍ ആറ് പേര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തി.


സെപ്തംബര്‍ 30ന് 8 പേരെയും ഒക്ടോബര്‍ നാലിന് 14 പേരേയും പരിശോധനക്ക് വിധേയമാക്കി.


 ഇതില്‍ സെപ്തംബര്‍30ന് നടന്ന പരിശോധയുടെ  ഫലം ഇന്നലേയും ഇന്നുമായി ലഭ്യമായപ്പോള്‍ നെഗറ്റീവ് റിസള്‍ട്ട് ലഭ്യമായ ആറ് പേരെ വെച്ചാണ് നാളെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്.


ഇതിനിടെ ആദ്യം രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും രണ്ടാംഘട്ട പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയി.


അവരുടെ സമ്പര്‍ക്കവിരോധ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് തിങ്കളാഴ്ച്ച മുതല്‍ അവരും  ജോലിക്കായി എത്തും. അപ്പോള്‍ മാത്രമേ ഭാഗീകമായെങ്കിലും പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാകുന്ന സേവനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂ...


ഒക്ടോബര്‍ നാലിന് നടന്ന പരിശോധന ഫലങ്ങള്‍ നാളെയും സെപ്തംബര്‍ 28നടന്ന പരിശോധനയില്‍ ഫലം പോസറ്റീവ് ആയവരുടെ പുനഃപരിശോധന വെള്ളിയാഴ്ച്ചയും നടക്കും ഇതിന്റെ ഫലംകൂടി ലഭ്യമായി ഇവര്‍കൂടി ജോലിക്കെത്തുന്നതോടുകൂടി മാത്രമേ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകൂ...

#360malayalam #360malayalamlive #latestnews

ജീവനക്കാര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരുന്ന മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=1524
ജീവനക്കാര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരുന്ന മാറഞ്ചേര...    Read More on: http://360malayalam.com/single-post.php?nid=1524
മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് നാളെ മുതല്‍ ഭാഗീകമായി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും ജീവനക്കാര്‍ക്കും ജന പ്രതിനിധികള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി അടച്ചിട്ടിരുന്ന മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ജീവനക്കാരില്‍ ഭൂരിഭാഗംപേരും നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്