ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടതായും ഷംനയിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു. ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഏഴു പേരെ ഇത് വരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാൾ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഐ.ജി അറിയിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയിൽ നിന്നാണ് സംഘത്തിന് സിനിമാ താരങ്ങളുടെ നമ്പർ ലഭിച്ചതെന്നും അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും ഐ.ജി പറഞ്ഞു. സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ സംഘടിപ്പിച്ചു. സംഘം സ്വർണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സ്വർണ്ണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികൾ ഷംനയെ സമീപിച്ചതെന്നും ഐ.ജി പറഞ്ഞു.

അതേസമയം, കൊച്ചി ബ്ലാക്ക് മെയിൽ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് പൊലീസ് മൊഴികള്‍ രേഖപ്പെടുത്തിയത്.

#360malayalam #360malayalamlive #latestnews

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടതായും...    Read More on: http://360malayalam.com/single-post.php?nid=152
നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടതായും...    Read More on: http://360malayalam.com/single-post.php?nid=152
ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഐ.ജി വിജയ് സാക്കറെ. തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടതായും ഷംനയിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്