എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയം ജൂലായ് 2 മുതൽ

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുളള അപേക്ഷകൾ ജൂലൈ രണ്ട് മുതൽ ഏഴ് വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകൻ അതാത് സ്‌കൂൾ പ്രഥമാധ്യാപകർക്ക് ജൂലൈ 7ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപ് നൽകിയിരിക്കണം. പ്രസ്തുത അപേക്ഷകൾ പ്രഥമാധ്യാപകർ ജൂലൈ എട്ടിന് വൈകീട്ട് അഞ്ച് മണിയ്ക്കു മുൻപായി ഓൺലൈൻ കൺഫർമേഷൻ നടത്തേണ്ടതുമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലൈ 22നകം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും ജൂലൈ 30നകം നൽകുന്നതാണ്.


#sslc #kerala #revaluation #360malayalam #360malayalamlive #latestnews

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുളള അപേക്ഷകൾ ജൂലൈ രണ്ട് മുതൽ ഏഴ് ...    Read More on: http://360malayalam.com/single-post.php?nid=150
എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുളള അപേക്ഷകൾ ജൂലൈ രണ്ട് മുതൽ ഏഴ് ...    Read More on: http://360malayalam.com/single-post.php?nid=150
എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയം ജൂലായ് 2 മുതൽ എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുളള അപേക്ഷകൾ ജൂലൈ രണ്ട് മുതൽ ഏഴ് വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകൻ അതാത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്