നീറ്റിലിറക്കിയിട്ടും 'നോ രക്ഷ' ; ഇൻറർസെപ്റ്റർ ബോട്ട് വീണ്ടും അറ്റകുറ്റപ്പണിക്ക്

പൊന്നാനി: ഒരുവർഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ പൊന്നാനി തീരദേശ പൊലീസി‍െൻറ ഇൻറർസെപ്റ്റർ ബോട്ട് എൻജി​െൻറ അറ്റകുറ്റപ്പണികൾക്ക് ശേഷം കടലിലിറക്കിയിട്ടും ശനിദശ വിട്ടുമാറുന്നില്ല. കഴിഞ്ഞദിവസം കടലിലിറക്കിയ ബോട്ടി‍െൻറ ജെറ്റ്പമ്പിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും കരക്കടുപ്പിച്ചത്. ഒരുവർഷം മുമ്പ് ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായപ്പോൾ തിരച്ചിലിന് ഇൻറർസെപ്റ്റർ ബോട്ട് ലഭ്യമാവാത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു.

ഇതേത്തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. എൽ ആൻഡ് പി കമ്പനിയാണ് പണികൾ നടത്തിയത്. ഒരുവർഷം മുമ്പാണ് ബോട്ട് കരയിലേക്ക് കയറ്റിയത്. മറ്റൊരു ഏജൻസിയായിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. എൻജിെൻറ ഷാഫ്റ്റ് കിട്ടാനില്ലെന്ന കാരണം പറഞ്ഞാണ് അറ്റകുറ്റപ്പണികൾ നീണ്ടത്. പൊന്നാനിയിലുള്ള പൊലീസ് ബോട്ട് നീറ്റിലിറക്കി മാസങ്ങൾക്കകം തന്നെ ഇൻഷുറൻസ് അടക്കാത്തതിനാൽ കട്ടപ്പുറത്തായിരുന്നു. പിന്നീട് ഒരുവർഷത്തിനുശേഷം സർക്കാർ ഇൻഷുറൻസ് പുതുക്കിയശേഷമാണ് പട്രോളിങ്ങിനായി കടലിലിറക്കിയത്.


മൂന്നുമാസം പട്രോളിങ്​ നടത്തിയെങ്കിലും എൻജിന് കേടുപാടുകൾ സംഭവിച്ചതോടെ വീണ്ടും ബോട്ട് കരക്കണഞ്ഞു. വാർഷിക അറ്റകുറ്റപ്പണി കരാർ നൽകാത്തതിനാൽ ഒരു വർഷത്തിലേറെയായി ബോട്ട് യഥാസമയം റിപ്പയറിങ് നടത്തിയിരുന്നില്ല. ഇതിനിടെയാണ് ബോട്ടിന് യന്ത്രത്തകരാറുണ്ടായത്. ഗിയർ ബോക്സ് കേടായ ബോട്ട് പൊന്നാനി ഹാർബറിന് സമീപം കയറ്റിയിട്ടിരിക്കുകയായിരുന്നു. ഇതുനന്നാക്കാൻ ഓരോന്നിന് 3.5 ലക്ഷം രൂപയാണ് ചെലവുവന്നത്. മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെടുമ്പോൾ വേഗത്തിൽ ഓടിയെത്താവുന്ന സ്പീഡ് ബോട്ടാണിത്. ഒരാഴ്ചക്കകം ബോട്ടി​െൻറ കേടുപാടുകൾ തീർത്ത് കടലിലിറക്കുമെന്ന് പൊന്നാനി കോസ്​റ്റൽ പൊലീസ് സി.ഐ. മനോഹരൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി: ഒരുവർഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ പൊന്നാനി തീരദേശ പൊലീസി‍െൻറ ഇൻറർസെപ്റ്റർ ബോട്ട് എൻജി​െൻറ അറ്റകുറ്റപ്പണിക...    Read More on: http://360malayalam.com/single-post.php?nid=1498
പൊന്നാനി: ഒരുവർഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ പൊന്നാനി തീരദേശ പൊലീസി‍െൻറ ഇൻറർസെപ്റ്റർ ബോട്ട് എൻജി​െൻറ അറ്റകുറ്റപ്പണിക...    Read More on: http://360malayalam.com/single-post.php?nid=1498
നീറ്റിലിറക്കിയിട്ടും 'നോ രക്ഷ' ; ഇൻറർസെപ്റ്റർ ബോട്ട് വീണ്ടും അറ്റകുറ്റപ്പണിക്ക് പൊന്നാനി: ഒരുവർഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ പൊന്നാനി തീരദേശ പൊലീസി‍െൻറ ഇൻറർസെപ്റ്റർ ബോട്ട് എൻജി​െൻറ അറ്റകുറ്റപ്പണികൾക്ക് ശേഷം കടലിലിറക്കിയിട്ടും ശനിദശ വിട്ടുമാറുന്നില്ല. കഴിഞ്ഞദിവസം കടലിലിറക്കിയ ബോട്ടി‍െൻറ ജെറ്റ്പമ്പിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും കരക്കടുപ്പിച്ചത്. ഒരുവർഷം മുമ്പ് ആരംഭിച്ച അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായപ്പോൾ തിരച്ചിലിന് ഇൻറർസെപ്റ്റർ ബോട്ട് ലഭ്യമാവാത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്