പൊന്നാനിയിൽ അയലയും ചെമ്പാനും ചെറുമീനുകളും; ചെറുവള്ളങ്ങൾക്ക് നല്ല കോള്.

പൊന്നാനി: ഫിഷിങ് ഹാർബറിൽ വള്ളങ്ങൾക്ക് ആശ്വാസ ചാകര. ബോട്ടുകാർക്ക് ഇപ്പോഴും കഷ്ടകാലം. വള്ളങ്ങൾക്ക് മുൻപില്ലാത്ത വിധം മത്സ്യം ലഭിക്കുന്നുണ്ട്.  അയലയും ചെമ്പാനും ചെറുമീനുകളും കൊണ്ട് ഇന്നലെ ലേല ഹാൾ നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷവും നിറയെ മീനുമായി വള്ളങ്ങൾ തീരമടുത്തുകൊണ്ടിരുന്നു. അയല കാര്യമായി ലഭിച്ചു തുടങ്ങിയതോടെ വിലയിലും ഇടിവു സംഭവിച്ചു. വലിയ അയല കിലോഗ്രാമിന് 110 രൂപയ്ക്കും ചെറിയ അയല 30 രൂപയ്ക്കുമാണ് ലേലത്തിൽ വിറ്റഴിച്ചത്. 

മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പൊന്നാനി കടപ്പുറത്ത് വള്ളക്കാർക്ക് ആശ്വാസത്തിനുള്ള വകയെത്തുന്നത്. കടൽ തെളിഞ്ഞ അന്തരീക്ഷത്തിലാണ്. അതേസമയം, ബോട്ടുകാർക്ക് കഷ്ടകാലം തീർന്നിട്ടില്ല. ആഴക്കടൽ മത്സ്യങ്ങളുടെ ലഭ്യതയിൽ വൻ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ടുകൾ മീൻപിടിത്തത്തിനിറങ്ങിയാൽ കൂലിക്കുള്ള വക പോലും കിട്ടാതായതോടെ മിക്ക ബോട്ടുകാരും കടലിലിറങ്ങാതായി.

#360malayalam #360malayalamlive #latestnews

അയലയും ചെമ്പാനും ചെറുമീനുകളും കൊണ്ട് ഇന്നലെ ലേല ഹാൾ നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷവും നിറയെ മീനുമായി വള്ളങ്ങൾ തീരമടുത്തുകൊണ്ടിര...    Read More on: http://360malayalam.com/single-post.php?nid=1490
അയലയും ചെമ്പാനും ചെറുമീനുകളും കൊണ്ട് ഇന്നലെ ലേല ഹാൾ നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷവും നിറയെ മീനുമായി വള്ളങ്ങൾ തീരമടുത്തുകൊണ്ടിര...    Read More on: http://360malayalam.com/single-post.php?nid=1490
പൊന്നാനിയിൽ അയലയും ചെമ്പാനും ചെറുമീനുകളും; ചെറുവള്ളങ്ങൾക്ക് നല്ല കോള്. അയലയും ചെമ്പാനും ചെറുമീനുകളും കൊണ്ട് ഇന്നലെ ലേല ഹാൾ നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷവും നിറയെ മീനുമായി വള്ളങ്ങൾ തീരമടുത്തുകൊണ്ടിരുന്നു. അയല കാര്യമായി ലഭിച്ചു തുടങ്ങിയതോടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്